ആറ് സംസ്ഥാനങ്ങളില്‍ ഇന്ന് നിര്‍ണായക ഉപതിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് തുടങ്ങി


ഒഡീഷയിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഒരു ബൂത്തിൽ നിന്നുള്ള ദൃശ്യം

ന്യൂഡല്‍ഹി: ആറ് സംസ്ഥാനങ്ങളിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ ഇന്ന് ഉപതിരഞ്ഞെടുപ്പ്. ഇവിടങ്ങളില്‍ രാവിലെ വോട്ടെടുപ്പ് ആരംഭിച്ചു. ബിജെപിയും പ്രാദേശിക പാര്‍ട്ടികളും തമ്മിലാണ് പ്രധാന മത്സരം. തെലങ്കാനയിലും ബിഹാറിലും പാര്‍ട്ടികള്‍ക്ക് നിര്‍ണായകമായ ഉപതിരഞ്ഞെടുപ്പാണ് നടക്കുന്നത്.

മഹാരാഷ്ട്രയിലെ അന്ധേരി ഈസ്റ്റ്, തെലങ്കാനയിലെ മനുഗോഡ ബിഹാറിലെ മൊകാമ, ഗോപാല്‍ഗഞ്ച്, ഹരിയാണയിലെ അദംപുര്‍, ഉത്തര്‍പ്രദേശിലെ ഗൊല ഗൊരഖ്‌നാഥ്,ഒഡീഷയിലെ ധാംനഗര്‍ എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ്. ആറാം തിയതിയാണ് വോട്ടെണ്ണല്‍.



മഹാരാഷ്ട്രയിലും ബിഹാറിലും സഖ്യമാറ്റത്തിലൂടെ പുതിയ സര്‍ക്കാര്‍ വന്നതിന് ശേഷമുള്ള ആദ്യ രാഷ്ട്രീയ പരീക്ഷണമാണ്.

തെലങ്കാനയില മനുഗോഡയില്‍ കടുത്ത മത്സരമാണ് നടക്കുന്നത്. ഇവിടെ കോണ്‍ഗ്രസ് എംഎല്‍എ കെ.രാജഗോപാല്‍ റെഡ്ഡി രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നതോടെയാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. രാജഗോപാല്‍ റെഡ്ഡിയാണ് ബിജെപി സ്ഥാനാര്‍ഥി. കെ.പ്രഭാകര്‍ റെഡ്ഡിയാണ് ടിആര്‍എസ് സ്ഥാനാര്‍ഥി. പലവായ് ശ്രാവന്തി റെഡ്ഡിയാണ് കോണ്‍ഗ്രസിനായി മത്സിരക്കുന്നത്. മൂന്ന് പാര്‍ട്ടികള്‍ക്കും നിര്‍ണായകമാണ് ഈ ഉപതിരഞ്ഞെടുപ്പിലെ ഫലം.

അന്ധേരി ഈസ്റ്റില്‍ ശിവസേനാ നേതാവ് രമേഷ് ലട്കെയുടെ നിര്യാണത്തെത്തുടര്‍ന്ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ ഭാര്യ റുതുജ ലട്‌കെയാണ് ഉദ്ധവ് വിഭാഗം ശിവസേന സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്. മരിച്ച എംഎല്‍എയുടെ ഭാര്യ മത്സരിക്കുന്ന സാഹചര്യത്തില്‍ ബിജെപിയടക്കം പ്രധാന പാര്‍ട്ടികളൊന്നും മത്സരിക്കുന്നില്ല. നാല് സ്വതന്ത്ര സ്ഥാനാര്‍ഥികളാണ് റുതുജയ്ക്ക് എതിരാളികളായുള്ളത്.

ബിഹാറില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മകാമ സീറ്റ് ആര്‍ജെഡിയുടേയും ഗോപാല്‍ ഗഞ്ച് ബിജെപിയുടേയും സിറ്റിങ് സീറ്റാണ്. ആര്‍ജെഡി എംഎല്‍എ ആനന്ദ് സിങ് ക്രിമിനല്‍ കേസില്‍ കുറ്റക്കാരനായി കണ്ടെത്തിതിനെ തുടര്‍ന്ന് അയോഗ്യനായതോടെയാണ് മകാമയില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.

ഗോപാല്‍ഗഞ്ചില്‍ ബിജെപി എംഎല്‍എ സുഭാഷ് സിങിന്റെ മരണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ്. ബിഹാറില്‍ ഭരണത്തില്‍ പുതിയ രാഷ്ട്രീയ സഖ്യം വന്നതോടെ രണ്ട് സീറ്റിലും മത്സരിക്കുന്ന ആര്‍ജെഡിക്ക് ജെഡിയുവിന്റെ പിന്തുണയുണ്ട്. മകാമയില്‍ ആനന്ദ് സിങിന്റെ ഭാര്യയെ ആര്‍ജെഡി മത്സരത്തിനിറക്കിയപ്പോള്‍ ഗോപാല്‍ഗഞ്ചില്‍ മരിച്ച എംഎല്‍എ സുഭാഷ് സിങിന്റെ ഭാര്യയെ ബിജെപിയും രംഗത്തിറക്കിയിട്ടുണ്ട്.

ഉത്തര്‍പ്രദേശിലെ ഗൊല ഗൊരഖ്‌നാഥില്‍ ബിജെപി എംഎല്‍എ അരവിന്ദ് ഗിരിയുടെ വിയോഗത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ്. അദ്ദേഹത്തിന്റെ മകന്‍ അമന്‍ ഗിരിയെ ആണ് ബിജെപി മത്സരിപ്പിക്കുന്നത്. സമാജ് വാദി പാര്‍ട്ടിയുടെ വിനയ് തിവാരിയാണ് പ്രധാന എതിരാളി.

ഒഡീഷയില്‍ ബിജെപി നേതാവ് ബിഷ്ണു ചരണ്‍ സേതിയുടെ മരണത്തെ തുടര്‍ന്നാണ് ധാംനഗറില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. അദ്ദേഹത്തിന്റെ മകന്‍ സൂര്യവംശി സൂരജ് സ്ഥിതപ്രജ്ഞ ബിജെപിയുടേയും അബന്തി ദാസ് ബിജെഡിയ്ക്കും ഹരേകൃഷ്ണ സേതി കോണ്‍ഗ്രസിനും വേണ്ടി മത്സരിക്കുന്നു. ഹിമാചല്‍ പ്രദേശ്, ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി നടക്കുന്ന ഉപതിരഞ്ഞെടുപ്പ് പാര്‍ട്ടികള്‍ക്ക് പരീക്ഷണം കൂടിയാണ്. ഇതിനിടെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് തിയതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് പ്രഖ്യാപിക്കും. ഹിമാചല്‍ പ്രദേശ് തിരഞ്ഞെടുപ്പ് നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. ഹിമാചലില്‍ നവംബര്‍ 12-ന് വോട്ടെടുപ്പും ഡിസംബര്‍ എട്ടിന് വോട്ടെണ്ണലുമാണ്. നേരത്തെ ഇരു സംസ്ഥാനങ്ങളിലും ഒരുമിച്ചായിരുന്നു തിരഞ്ഞെടുപ്പ് നടന്നിരുന്നതെങ്കില്‍ അതില്‍ നിന്ന് വ്യത്യസ്തമായിട്ടാണ് ഇത്തവണ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം.

Content Highlights: By-elections in Munugode, Adampur, Andheri East and 4 other seats


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented