ന്യൂഡല്‍ഹി: രാഷ്ട്രീയ നിരീക്ഷകന്‍ പ്രശാന്ത് കിഷോറിനെ പാര്‍ട്ടിയില്‍ അംഗത്വം നല്‍കണമോയെന്നത് സംബന്ധിച്ച് കോണ്‍ഗ്രസില്‍ ചര്‍ച്ച തുടങ്ങി.
പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കന്മാരായ കമല്‍ നാഥ്, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, എം.കെ. ആന്റണി, അജയ് മാക്കന്‍, ആനന്ദ് ശര്‍മ, ഹരീഷ് റാവത്ത്, അംബികാ സോണി, കെ.സി. വേണുഗോപാല്‍ എന്നിവരുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തി. ജൂലായ് 22-ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു കൂടിക്കാഴ്ച.
അടുത്തിടെ പ്രശാന്ത് കിഷോറുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇക്കാര്യംല രാഹുല്‍ മുതിര്‍ന്ന നേതാക്കളെ അറിയിച്ചുവെന്നാണ് സൂചന. കോണ്‍ഗ്രസ് പാര്‍ട്ടിക്കുവേണ്ടി പ്രശാന്ത് കിഷോര്‍ പദ്ധതി മുന്നോട്ടുവെച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്.
പുറത്തുനിന്നുള്ള ഉപദേശകന്‍ എന്ന നിലയില്‍ മാത്രമല്ലാതെ പ്രശാന്ത് കിഷോറിനെ പാര്‍ട്ടിയില്‍ ചേര്‍ക്കുന്നതു സംബന്ധിച്ച് രാഹുല്‍ ഗാന്ധി സംസാരിച്ചുവെന്ന് യോഗത്തില്‍ പങ്കെടുത്ത മുതിര്‍ന്ന നേതാക്കളിലൊരാള്‍ പറഞ്ഞു.
ഇത്തരമൊരു നീക്കത്തിന്റെ ഗുണ,ദോഷ വശങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തതായും നിര്‍ദേശങ്ങള്‍ സ്വീകരിച്ചതായും റിപ്പോര്‍ട്ടുണ്ട്.
പ്രശാന്ത് കിഷോര്‍ പാര്‍ട്ടിയിലെത്തിയാല്‍ അത് ഗുണം ചെയ്യുമെന്നാണ് ഭൂരിഭാഗം പേരും വിശ്വസിക്കുന്നത്. എന്നാല്‍, അദ്ദേഹത്തിന്റെ പദവി എന്തെന്ന് കൃത്യമായി നിര്‍ണയിക്കണം. ജനതാദള്‍ യുണൈറ്റഡുമായുള്ള അദ്ദേഹത്തിന്റെ പരാജയചരിത്രം കണക്കിലെടുക്കുമ്പോള്‍, പ്രശാന്തിന് എന്തുമാത്രം ജോലികള്‍ചെയ്യാനുണ്ടെന്നതു സംബന്ധിച്ച് കോണ്‍ഗ്രസ് കൃത്യമായി അതിര്‍ വരമ്പുകള്‍ നിശ്ചയിക്കണമെന്നും മുതിര്‍ന്ന നേതാവ് പറഞ്ഞു.
പുതിയ ആശയങ്ങളും തന്ത്രങ്ങളും പുറത്തെടുക്കേണ്ട ഏറ്റവും അനുയോജ്യമായ സമയമാണിത്. പ്രശാന്ത് കിഷോറിനെ പാര്‍ട്ടിയിലേക്കെടുക്കുന്നതില്‍ പ്രശ്‌നമൊന്നുമില്ല. എന്നാല്‍, ഉറപ്പായും അദ്ദേഹത്തിന്റെ കര്‍ത്തവ്യം സംബ്ധിച്ച് ചര്‍ച്ച ചെയ്യണം. കോണ്‍ഗ്രസിനു കഴിവും സാധ്യതകളുമുണ്ട്. എന്നാല്‍, കൂടുതല്‍ മെച്ചപ്പെടുന്നതിനായി മാറ്റങ്ങളെ സ്വീകരിക്കണം-അദ്ദേഹം പറഞ്ഞു.
എന്നാല്‍, പ്രശാന്ത് കിഷോറിന്റെ പാര്‍ട്ടി അംഗത്വം സംബന്ധിച്ച് കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നും ഇതുവരെ ഔദ്യോഗിക അറിയിപ്പൊന്നും കിട്ടിയിട്ടില്ല.
Content Highlioghts: Buzz over prashant kishor joining congress grows
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..