ബംഗാളിൽ കുടുങ്ങിയ ബസുകൾ| Photo: Screengrab from Mathrubhumi News
കൊച്ചി: കേരളത്തില്‍ നിന്ന് ഇതരസംസ്ഥാന തൊഴിലാളികളുമായി പോയ ടൂറിസ്റ്റ് ബസുകള്‍ വിവിധ സംസ്ഥാനങ്ങളില്‍ കുടങ്ങുക്കിടക്കുന്നു. ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലേക്ക് പോയ ബസുകളാണ് കുടുങ്ങിക്കിടക്കുന്നത്. പ്രാഥമിക സൗകര്യങ്ങള്‍ പോലുമില്ലാതെ കഷ്ടപ്പെടുകയാണെന്ന് ബസ് തൊഴിലാളികള്‍ പറയുന്നു. ഇവർ രണ്ടാഴ്ചയില്‍ അധികമായി ഇവിടങ്ങളില്‍ കുടുങ്ങിയിരിക്കുകയാണ്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലേക്ക് ഇതര സംസ്ഥാന തൊഴിലാളികളേയും കൊണ്ടാണ് ബസുകള്‍ പോയത്. കോവിഡ് കാലം മുതലാണ് ഇതരസംസ്ഥാന തൊഴിലാളികള്‍ ടൂറിസ്റ്റ് ബസുകള്‍ വാടകയ്ക്കെടുത്ത് നാടുകളിലേക്ക് മടങ്ങാന്‍ ആരംഭിച്ചത്. ബംഗാള്‍, അസം ഭാഗങ്ങളിലേക്കാണ് ബസുകള്‍ പോയിരുന്നത്. അവിടെ നിന്ന് കേരളത്തിലേക്കുള്ളവരെ തിരിച്ചും എത്തിക്കുകയാണ് പതിവ്.
എന്നാല്‍, കേരളത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനാലും കോവിഡ് വ്യാപനം കൂടിയത് കൊണ്ടും അവിടെയുള്ള തൊഴിലാളികള്‍ തിരിച്ചുവരാന്‍ തയ്യാറാകുന്നില്ല. ഇതിനേത്തുടര്‍ന്നാണ് തിരിച്ചുപോരാന്‍ പണമില്ലാതെ ബസുകള്‍ക്ക് കേരളത്തിലേക്ക് വരാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളത്.
ഡീസല്‍ ചെലവ്, പെര്‍മിറ്റ്, ടോള്‍, പോലീസിന് നല്‍കേണ്ട തുക തുടങ്ങിയവയെല്ലാം വേണം. അതിനാല്‍ തിരിച്ചുവരാനാകാത്ത സ്ഥിതിയാണെന്ന് ബസ് ജീവനക്കാരനായ റംഷാദ് പറഞ്ഞു. തിരിച്ച് എത്താന്‍ ഡീസല്‍ ചിലവ് മാത്രം 60,000 രൂപയാകുമെന്നും റംഷാദ് പറഞ്ഞു.
Content Highlights: Buses from Kerala stranded in northern India
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..