നാസിക്കില്‍ ട്രക്കിലിടിച്ച ബസിന് തീപ്പിടിച്ചു: 11 മരണം, നിരവധി പേര്‍ക്ക് പരിക്ക് | VIDEO


മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപവീതം അടിയന്തര ധനസഹായം അനുവദിച്ചു.

ബസിന് തീപ്പിടിച്ചപ്പോൾ | screengrab -@rakesh|twitter

നാസിക്: മഹാരാഷ്ട്രയിലെ നാസിക്കില്‍ ബസിന് തീപ്പിടിച്ച് 11 പേര്‍ മരിച്ചു. 21 പേര്‍ക്ക് പരിക്കേറ്റു. ഔറംഗബാദ് റോഡില്‍ പുലര്‍ച്ചെ 5.15 ഓടെയാണ് അപകടമുണ്ടായത്. മുംബൈയില്‍ നിന്നും യാത്രക്കാരുമായി പുറപ്പെട്ട ബസ് ട്രക്കുമായി കൂട്ടിയിടിച്ചശേഷം തീപ്പിടിച്ചു. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. പരിക്കേറ്റവരെ നാസിക്കിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചുവെന്ന് നാസിക്ക് പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ അമോല്‍ താംബെ അറിയിച്ചു.

പരിക്കേറ്റവരുടെ ചികിത്സാ ചിലവ് വഹിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപവീതം അടിയന്തര ധനസഹായം അനുവദിച്ചു. 11 പേര്‍ മരിച്ചതായി പോലീസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ടുചെയ്തത്.



സ്ലീപ്പര്‍ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. അപകട സമയത്ത് 30-ഓളം യാത്രക്കാര്‍ ബസില്‍ ഉണ്ടായിരുന്നതായാണ് വിവരം. സംഭവത്തില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അനുശോചനം രേഖപ്പെടുത്തി.


Content Highlights: bus catches fire nashik 11 dead


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022

Most Commented