പോലീസുകാരുടെ ബസ് ബൈക്കിലിടിച്ചു; 3 യുവാക്കള്‍ മരിച്ചു, ഒരാള്‍ ബസിനടിയില്‍ കുടുങ്ങി കത്തിയമര്‍ന്നു


Image Courtesy: https://www.youtube.com/watch?v=Cjv4Hg1OBmw

പട്‌ന: ബിഹാറില്‍ പോലീസ് ഉദ്യോഗസ്ഥരുമായി പോയ ബസ് ബൈക്കില്‍ ഇടിച്ച് മൂന്നു മരണം. ബൈക്ക് യാത്രികരായ മൂന്നു യുവാക്കള്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഛപ്ര-സിവാന്‍ ഹൈവേയില്‍ ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. അപകടത്തിന് പിന്നാലെ ബസിന് തീപിടിക്കുകയും ഇന്ധനടാങ്ക് പൊട്ടിത്തെറിക്കുകയും ചെയ്തു.

ദിയോരിയ ഗ്രാമത്തിന് സമീപമായിരുന്നു അപകടം. മൂന്നുപേര്‍ സഞ്ചരിച്ച ബൈക്ക് പോലീസുകാര്‍ സഞ്ചരിച്ച ബസില്‍ ഇടിക്കുകയായിരുന്നു. ഇതിന് പിന്നാലെ യുവാക്കളില്‍ ഒരാള്‍ ബൈക്കിനൊപ്പം ബസിന്റെ അടിയില്‍ കുടുങ്ങുകയും ചെയ്തു. ഈ യുവാവിനെയും ബൈക്കിനെയും ബസ് നൂറടിയോളം വലിച്ചിഴച്ചു. ഇതിന് പിന്നാലെ ബസിന്റെ ഇന്ധനടാങ്ക് പൊട്ടിത്തെറിക്കുകയും യുവാവ് കത്തിയമരുകയും ചെയ്തു.



അപകടത്തിന് പിന്നാലെ ബസിനെ അഗ്നിനാളങ്ങള്‍ വിഴുങ്ങി. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്. പോലീസുകാര്‍ ബസില്‍നിന്ന് ഓടിയിറങ്ങി രക്ഷപ്പെടുന്നതും കാണാം. സീതാബ്ദിയാരയില്‍ ജയപ്രകാശ് നാരായണന്റെ 120-ാമത് ജന്മശതാബ്ദി ആഘോഷങ്ങളില്‍ പങ്കെടുത്തു മടങ്ങുകയായിരുന്നു പോലീസ് ഉദ്യോഗസ്ഥര്‍.

Content Highlights: bus carrying bihar police personals hits bikers killed three

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented