എയര്‍ ഇന്ത്യാ എക്സ്പ്രസിലെ മൈക്രോവേവ് അവനില്‍നിന്ന് ഗന്ധം; വിമാനം പരിശോധനക്കായി മസ്‌ക്കറ്റിലിറക്കി


പ്രതീകാത്മക ചിത്രം |ഫോട്ടോ:PTI

കോഴിക്കോട്: കരിപ്പൂരില്‍ നിന്ന് ദുബായിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്പ്രസ് വിമാനം മസ്ക്കറ്റില്‍ ഇറക്കി. ഫോര്‍വേഡ് ഗ്യാലിയില്‍ നിന്ന് കത്തിയ ഗന്ധം വന്നതിനെ തുടര്‍ന്നാണിതെന്ന് ഡിജിസിഎ പറഞ്ഞു. എന്‍ജിനില്‍ നിന്നോ എപിയുവില്‍ നിന്നോ പുക ഉയരുന്നതായി കണ്ടെത്തിയിട്ടില്ലെന്ന് അധികൃതര്‍ അറയിച്ചു. വിമാനത്തിനുള്ളിലെ മൈക്രോവേവ് അവനില് നിന്നാണ് ഗന്ധം ഉണ്ടായതെന്നും വിമാനം സുരക്ഷാപരിശോധനയ്ക്കായിട്ടാണ് മസ്‌ക്കറ്റില്‍ ഇറക്കിയതെന്നും എയര്‍ ഇന്ത്യ കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് മാനേജര്‍ പ്രഗീഷ് പറഞ്ഞു.

എയര്‍ഇന്ത്യ എക്സ്പ്രസ് IX-355 വിമാനത്തിന്റെ ഉള്ളിലാണ് ഗന്ധമുയര്‍ന്നത്. ഇന്ധനത്തിന്റെയോ ഓയിലിന്റെ ഗന്ധമല്ല ഉണ്ടായതെന്നും അധികൃതര്‍ അറിയിച്ചിരുന്നു.

മസ്‌ക്കറ്റ് വിമാനത്താവളത്തില്‍ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്ത ശേഷം എഞ്ചിനീയര്‍മാര്‍ പരിശോധന നടത്തി. വിമാനം തുടര്‍ന്ന് മസ്‌ക്കറ്റില്‍ നിന്ന് ദുബായിലേക്ക് പോയി. ഇതേ വിമാനം ഇന്ന് രാവിലെ ദുബായില്‍ നിന്ന് കോഴിക്കോട് എത്തിയെന്നും എയര്‍ ഇന്ത്യ അറിയിച്ചു

ഇന്ന് രണ്ടാമത്തെ ഇന്ത്യന്‍ വിമാനമാണ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് വഴിതിരിച്ചുവിടുന്നത്. രാവിലെ ഷാര്‍ജയില്‍ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട വിമാനം എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് പാകിസ്താനിലെ കറാച്ചിയില്‍ ഇറക്കിയിരുന്നു.

Content Highlights: Burning smell in cabin: AI Express Calicut to Dubai diverted to Muscat

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented