ഇന്ത്യയിലെ ആദ്യത്തെ സമുദ്രാന്തര്‍ റെയില്‍ തുരങ്കപാത വരുന്നു; ആകെ നീളം 21 കി.മീ


പ്രതീകാത്മകചിത്രം | Photo : PTI

ന്യൂഡല്‍ഹി: മുംബൈ-അഹമ്മദാബാദ് ഹൈ സ്പീഡ് റെയില്‍ കോറിഡോറിന് വേണ്ടി 21 കിലോമീറ്റര്‍ നീളമുള്ള തുരങ്കപാത നിര്‍മാണത്തിനായി നാഷണല്‍ ഹൈ സ്പീഡ് റെയില്‍വേ കോര്‍പറേഷന്‍ ലിമിറ്റഡ് (NHSRCL) കരാർ ക്ഷണിച്ചു. തുരങ്കത്തിന്റെ ഏഴ് കിലോമീറ്ററോളം സമുദ്രാന്തര്‍ഭാഗത്തായിരിക്കും.

മഹാരാഷ്ട്രയില്‍ പുതിയ സര്‍ക്കാര്‍ ഭരണത്തിലേറിയതിന് ശേഷമാണ് ബുള്ളറ്റ് ട്രെയിന്‍ കോറിഡോറിനായുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയിലായത്. അതിന് മുമ്പ് ടെന്‍ഡറുകള്‍ വിളിക്കുകയും പിന്നീട് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിക്കുകയുമായിരുന്നു. ആ ടെന്‍ഡറുകള്‍ പുതിയ സര്‍ക്കാര്‍ പുതുക്കുകയായിരുന്നുവെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ബാന്ദ്ര-കുര്‍ള കോംപ്ലക്‌സിലെ ഭൂഗര്‍ഭ സ്റ്റേഷന്‍ മുതല്‍ താനെയിലെ ശില്‍ഫാട്ട വരെയാണ് തുരങ്കം നിര്‍മിക്കുന്നത്. ഭൂമി തുരക്കുന്നതിനുള്ള പ്രത്യേക യന്ത്രവും ന്യൂ ഓസ്‌ട്രേലിയന്‍ ടണലിങ് മെത്തേഡും ഡും (NATM) ഉപയോഗപ്പെടുത്തിയാണ് തുരങ്കപാത നിര്‍മിക്കുന്നത്. ഏഴ് കിലോമീറ്ററോളം ദൈര്‍ഘ്യം വരുന്ന തുരങ്കത്തിന്റെ സമുദ്രാന്തര്‍ഭാഗം ഇന്ത്യയിലെ ആദ്യ സമുദ്രഗര്‍ഭ തുരങ്കപാതയായിരിക്കും.

കഴിഞ്ഞ കൊല്ലം നവംബറിലാണ് തുരങ്കപാത നിര്‍മിക്കാനുള്ള കരാറുകള്‍ എന്‍എച്ച്എസ്ആര്‍സിഎല്‍ ക്ഷണിച്ചത്. എന്നാല്‍ 'ഭരണപരമായ കാരണങ്ങള്‍' ചൂണ്ടിക്കാട്ടി 2022-ല്‍ കരാറുകള്‍ റദ്ദാക്കിയിരുന്നു. 2019-ല്‍ കരാർ ക്ഷണിച്ചിരുന്നെങ്കിലും കരാറേറ്റെടുക്കാന്‍ ആരും വന്നിരുന്നില്ല. 2021-ല്‍ വീണ്ടും ടെന്‍ഡറുകള്‍ ക്ഷണിച്ചു. ബാന്ദ്ര-കുര്‍ള കോംപ്ലക്‌സ് ഉള്‍പ്പെടെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്കെതിരെ കടുത്ത പ്രതിഷേധമാണ് മുന്‍സര്‍ക്കാര്‍ നേരിട്ടത്.

Content Highlights: Bullet Train, Invites Bids To Construct, India's First Undersea Tunnel, Maharashtra


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


ksrtc

1 min

5.20 കോടി PFI കെട്ടിവെച്ചാല്‍ മാത്രം ജാമ്യം, അബ്ദുള്‍ സത്താറിനെ എല്ലാ കേസിലും പ്രതിയാക്കണം-ഹൈക്കോടതി

Sep 29, 2022

Most Commented