ബുൾഡോസർ പൊളിക്കലുകൾക്ക് സ്റ്റേ ഇല്ല; ഹർജികൾ ഓഗസ്റ്റ് 10-ന് സുപ്രീം കോടതി കേൾക്കും


ബി. ബാലഗോപാൽ | മാതൃഭൂമി ന്യൂസ് 

സുപ്രീം കോടതി| Photo: AP

ന്യൂഡല്‍ഹി:വിവിധ സംസ്ഥാനങ്ങളില്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് നിര്‍മാണങ്ങള്‍ പൊളിക്കുന്നത് സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. സ്റ്റേ ഉത്തരവ് പുറപ്പടുവിച്ചാല്‍ അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെ നടപടി എടുക്കാന്‍ മുന്‍സിപ്പല്‍ കോര്‍പറേഷനുകള്‍ക്ക് കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.അതേസമയം, പൊളിക്കല്‍ നടപടി ചോദ്യംചെയ്ത് ജംഇയത്തുല്‍ ഉലമ ഹിന്ദ് നല്‍കിയ ഹര്‍ജി ഓഗസ്റ്റ് പത്തിന് പരിഗണിക്കാന്‍ സുപ്രീം കോടതി മാറ്റി.

അനധികൃത നിര്‍മാണങ്ങള്‍ പൊളിക്കുമ്പോള്‍ നിയമവും ചട്ടവും പാലിക്കണമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. അതേസമയം, ഏതെങ്കിലും അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് എതിരെ നിയമപ്രകാരം നടപടി എടുക്കുന്നതില്‍നിന്ന് മുന്‍സിപ്പാലിറ്റികളെ വിലക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് ബി.ആര്‍. ഗവായ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

പ്രവാചകനിന്ദാ പരാമര്‍ശത്തിനെതിരായ പ്രതിഷേധങ്ങള്‍ക്കിടെ ഉണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളിലെ പ്രതികളുടെ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിയ യു.പി സര്‍ക്കാര്‍ നടപടി ചോദ്യംചെയ്ത് ജംഇയത്തുല്‍ ഉലമ ഹിന്ദ് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതി സ്റ്റേ ആവശ്യം തള്ളിയത്. ഉത്തര്‍പ്രദേശിന് പുറമെ മറ്റ് പല സംസ്ഥാനങ്ങളിലും ഒരു പ്രത്യേക മതവിഭാഗത്തില്‍ പെട്ടവരുടെ കെട്ടിടങ്ങള്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് പൊളിക്കുന്നതായി ഹര്‍ജിക്കാരായ ജംഇയത്തുല്‍ ഉലമ ഹിന്ദിന്റെ അഭിഭാഷകര്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. കേസുകളില്‍ പ്രതികളായവരുടെ കെട്ടിടങ്ങള്‍ പൊളിക്കുന്നത് അംഗീകരിക്കാന്‍ ആകില്ല. നിയമവ്യവസ്ഥയ്ക്ക് ഇത് എതിരാണെന്നും ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ ദുഷ്യന്ത് ദാവെ വാദിച്ചു.

എന്നാല്‍, അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് എതിരെ എടുക്കുന്ന നടപടി തടസ്സപ്പെടുത്താന്‍ ജംഇയത്തുല്‍ ഉലമ ഹിന്ദ് പ്രോക്‌സി ഹര്‍ജികള്‍ ഫയല്‍ചെയ്യുകയാണെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കോടതിയില്‍ ആരോപിച്ചു.കാണ്‍പുരില്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് പൊളിച്ച രണ്ട് കെട്ടിടങ്ങളുടെയും ഉടമകള്‍ തങ്ങളുടെ നിര്‍മ്മാണങ്ങള്‍ അനധികൃതമാണെന്ന് അറിയിച്ചിട്ടുണ്ടെന്നും യുപി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി.

Content Highlights: bulldozer demolitions; The Supreme Court will hear the petitions on August 10

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
dr mk muneer

1 min

ലിംഗസമത്വമെങ്കില്‍ ആണ്‍കുട്ടിയുമായി പുരുഷന്‍ ബന്ധപ്പെട്ടാല്‍ പോക്‌സോ എടുക്കുന്നതെന്തിന്- M.K. മുനീർ

Aug 18, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


11:39

ആണോ പെണ്ണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹം; കേരളത്തിന് പുറത്തെ ഓപ്പറേഷന്‍ | ദേവസ്യ സ്പീക്കിങ്

Aug 4, 2022

Most Commented