വനിതയെ അപമാനിച്ചെന്ന് കേസ്; കിസാന്‍മോര്‍ച്ച നേതാവിന്റെ വീട് പൊളിച്ചുനീക്കി ബുള്‍ഡോസര്‍


കുറച്ച് ദിവസം മുന്നെയാണ് ശ്രീകാന്ത് ത്യാഗിയും മറ്റൊരു താമസക്കാരിയായ സ്ത്രീയും തമ്മില്‍ വൃക്ഷത്തൈ നടുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം നടന്നത്.

അനധികൃത നിർമാണം ആരോപിച്ച് ശ്രീകാന്ത് ത്യാഗിയുടെ വീടിന്റെ ഒരു ഭാഗം പൊളിച്ച് നീക്കുന്നുർ|ANI

ന്യൂഡല്‍ഹി: നോയ്ഡ ഹൗസിങ് സൊസൈറ്റിയില്‍ താമസിക്കുന്ന വനിതയെ അപമാനിച്ച കിസാന്‍മോര്‍ച്ച നേതാവിന്റ വീടിന്റെ ഒരുഭാഗം ബുള്‍ഡോസറെത്തി പൊളിച്ച് നീക്കി. അനധികൃത നിര്‍മാണമെന്ന് ചൂണ്ടിക്കാട്ടിയാണ് നോയ്ഡ ഹൗസിങ് സൗസൈറ്റി താമസക്കാരനായ ശ്രീകാന്ത് ത്യാഗിയുടെ വീടിന് നേരെ ജില്ലാ ഭരണകൂടത്തിന്‍റെ ബുള്‍ഡോസര്‍ നടപടിയുണ്ടായത്.

കുറച്ച് ദിവസം മുന്നെയാണ് ശ്രീകാന്ത് ത്യാഗിയും ഇവിടുത്തെ മറ്റൊരു താമസക്കാരിയായ സ്ത്രീയും തമ്മില്‍ വൃക്ഷത്തൈ നടുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം നടന്നത്. ഇതിനിടെ ശ്രീകാന്ത് ത്യാഗി സ്ത്രീയെ അപമാനിച്ചെന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

പ്രശ്‌നത്തിന് ശേഷം ശ്രീകാന്ത് ത്യാഗിയുടെ കൂട്ടാളികള്‍ ഹൗസിങ് സൊസൈറ്റിയില്‍ പ്രവേശിക്കുകയും സ്ത്രീക്ക് നേരെ മുദ്രാവാക്യം വിളിക്കുകയും അപമാനിക്കുകയും ചെയ്തു. ഇതില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് ജില്ലാ മജിസ്‌ട്രേറ്റ് സ്ഥലത്തെത്തുകയും ശ്രീകാന്ത് ത്യാഗിയുടെ വീട് ഏറ്റെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തത്. തുടര്‍ന്നാണ് ബുള്‍ഡോസറെത്തി വീടിന്‍റെ ഒരുഭാഗം പൊളിച്ചുനീക്കിയത്. ഇതിനിടെ ശ്രീകാന്ത് ത്യാഗി താന്‍ ബിജെപിയുമായി ബന്ധപ്പെട്ട കിസാന്‍മോര്‍ച്ചാ നേതാവാണെന്ന് അവകാശപ്പെടുകയും നേതാക്കള്‍ക്കൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

ശ്രീകാന്ത് ത്യാഗിയുട ബിജെപി ബന്ധമെന്ന അവകാശവാദത്തെ പാര്‍ട്ടി അവഗണിക്കുകയാണ്. മാത്രമല്ല ബി.ജെ.പി എം.പി മഹേഷ് ശര്‍മയും ശ്രീകാന്തിനെതിരേ രംഗത്തുവന്നു. വനിതയെ അപമാനിച്ചുവെന്ന പേരില്‍ ദേശീയ വനിതാ കമ്മിഷന്‍ ശ്രീകാന്ത് ത്യാഗിയുടെ അറസ്റ്റാവശ്യപ്പെട്ട് രംഗത്തുവന്നിട്ടുണ്ട്. വിഷയവുമായി ബന്ധപ്പെട്ട് നോയ്ഡ ഫേസ് സ്‌റ്റേഷന്‍ ഇന്‍ചാര്‍ജ് സുര്‍ജിത്ത് ഉപാധ്യായയെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. സംഭവത്തിന് ശേഷം ശ്രീകാന്ത് ത്യാഗി ഒളിവിലാണ്.

Content Highlights: Bulldozer At Work To Remove Encroachment By Politician Who Abused Woman

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


38:00

അച്ഛന്റെ സിനിമയ്ക്കല്ല, അന്നും പോയിരുന്നത് ലാലേട്ടന്റെയും മമ്മൂക്കയുടെയും സിനിമ കാണാൻ | Binu Pappu

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented