Image Courtesy: twitter.com/Adil_INC_
ന്യൂഡല്‍ഹി: ട്രാഫിക് ഡ്യൂട്ടിക്കിടെ അപ്രതീക്ഷിതമായിരുന്നു ആ ആക്രമണം. എന്താണ് സംഭവിച്ചതെന്ന് തിരിച്ചറിയും മുന്‍പ് വായുവില്‍ കരണംമറിഞ്ഞ് റോഡില്‍ പതിച്ചിരുന്നു, പോലീസുകാരന്. ഒരു കാള പോലീസുകാരനു നേർക്ക് നടത്തിയ ആക്രമണത്തിന്റെ ദൃശ്യം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ഡല്‍ഹിയിലെ ദയാല്‍പുര്‍ മേഖലയില്‍ വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. ഷേര്‍പുര്‍ ചൗക്കില്‍ ഡ്യൂട്ടിയിലായിരുന്ന കോണ്‍സ്റ്റബിള്‍ ഗ്യാന്‍ സിങ്ങിനാണ് തെരുവ് കാളയുടെ അപ്രതീക്ഷിത ആക്രമണത്തന് ഇരയാകേണ്ടിവന്നത്.
ഗ്യാന്‍ സിങ്ങിനെ കാള പിന്നില്‍നിന്ന് ആക്രമിക്കുകയായിരുന്നു. കാള ഇടിച്ചതോടെ ഗ്യാന്‍ സിങ് ഉയര്‍ന്നുപൊങ്ങി താഴേക്കു വീണു. ഇടിച്ച ശേഷം കാള മുന്നോട്ടു പോകുന്നതും വീഡിയോയില്‍ കാണാം. നിലത്തുവീണ ഗ്യാന്‍ സിങ്ങിനെ സഹപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കാര്യമായ പരിക്കുകളില്ലാത്തതിനാല്‍ ഇദ്ദേഹത്തെ പിന്നീട് ആശുപത്രിയില്‍നിന്ന് വിട്ടയച്ചു.
Content Highlights: bull attacks policeman in delhi
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..