സോളന്‍(ഹിമാചല്‍പ്രദേശ്): ഹിമാചലൽ പ്രദേശിൽ ഇരുനിലക്കെട്ടിടം തകര്‍ന്നുവീണ് രണ്ട് പേര്‍ മരിച്ചു. സൈനികോദ്യോഗസ്ഥരും കുടുംബവുമടങ്ങിയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. തുടര്‍ച്ചയായി പെയ്യുന്ന ശക്തമായ മഴയെ തുടര്‍ന്ന് കെട്ടിടം തകർന്ന് വീഴുകയായിരുന്നു. 

ഹിമാചല്‍പ്രദേശിലെ സോളനില്‍ ഞായറാഴ്ച വൈകുന്നേരം 3.45ഓടെയാണ് അപകടമുണ്ടായത്. ഭക്ഷണശാല പ്രവര്‍ത്തിക്കുന്ന കെട്ടിടമാണ് തകര്‍ന്നുവീണത്.

സൈനികനും ഒരു സ്ത്രീയുമാണ് കൊല്ലപ്പെട്ടത്. തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ 12 സൈനികരും ഏഴ് പ്രദേശവാസികളും കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. 

18 സൈനികരടക്കം 23 പേരെ രക്ഷപ്പെടുത്തി. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

സൈനിക ഉദ്യോഗസ്ഥരും കുടുംബവും ഉത്തരാഖണ്ഡിലേക്ക് പോകുന്നവഴിക്ക് ഉച്ചഭക്ഷണം കഴിക്കാനിറങ്ങിയതായിരുന്നു. ഇതിനിടെയാണ് അപകടം ഉണ്ടായത്.

 പ്രദേശത്ത് ദേശീയദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 

Content Highlights: Building Collapses in himachal pradesh Soldiers Among 19 Feared Trapped.Two people had died and 19 are people including soldiers are trapped.