-
ന്യൂഡല്‍ഹി: അഗ്നിബാധയുണ്ടായ കെട്ടിടം തകര്‍ന്ന് 14 പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരില്‍ 13 പേരും അഗ്നിശമന സേനാ ഉദ്യോഗസ്ഥരാണ്. ഡല്‍ഹിയിലെ പീരഗാര്‍ഹിയിലെ ഫാക്ടറിയില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. തീപ്പി അണയ്ക്കാന്‍ സ്ഥലത്തെത്തിയവരാണ് കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയത്.
പുലര്‍ച്ചെ 4.30ഓടെയാണ് ഫാക്ടറി കെട്ടിടത്തില്‍ തീപ്പിടിത്തമുണ്ടായത്. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനും തീ അണയ്ക്കുന്നതിനുമായി സ്ഥലത്തെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്.
രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ കെട്ടിടത്തില്‍ സ്‌ഫോടനമുണ്ടാവുകയും കെട്ടിടത്തിന്റെ മേല്‍ക്കൂര താഴേയ്ക്കു പതിക്കുകയുമായിരുന്നു. ഇതോടെ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നവര്‍ ഉള്ളില്‍ അകപ്പെടുകയായിരുന്നു.
35 ഫയര്‍ എന്‍ജിനുകളും ദേശീയ ദുരന്ത പ്രതികരണ സേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Content Highlights: Building Collapses in Delhi's Peeragarhi After Blast During Fire-fighting, Several Trapped
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..