പുതുച്ചേരി: വീട്ടില്‍ കക്കൂസ് വേഗം ഉണ്ടാക്കിക്കോളു സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ സിനിമയുടെ ടിക്കറ്റ് സൗജന്യമായി നേടാം. പോണ്ടിച്ചേരി സര്‍ക്കാരാണ്‌ പുതിയ ഓഫര്‍ വച്ചിരിക്കുന്നത്. സെല്ലിപ്പെട്ട് പഞ്ചായത്തിലെ നിവാസികള്‍ക്ക് മാത്രമാണ് അവസരം. രജനീകാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ കബാലിയുടെ ടിക്കറ്റുകളാണ് പദ്ധതിയിലൂടെ ലഭിക്കുക.

ജില്ലാ ഗ്രാമീണ വികസന ഏജന്‍സി നടത്തിയ സര്‍വ്വെയില്‍ സെല്ലിപ്പെട്ടിലെ പകുതിയിലധികം വീടുകളിലും കക്കൂസില്ലെന്ന് കണ്ടെത്തിയിരുന്നു. മൊത്തം 772 വീടുകളില്‍ 442 ലും കക്കൂസ് നിര്‍മിച്ചിരുന്നില്ല.

ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദിയുടെ അഭ്യര്‍ത്ഥന പ്രകാരം പോണ്ടിച്ചേരിയിലെ സ്വഛ് ഭാരത് മിഷന്റെ ബ്രാന്‍ഡ് അംബാസിഡറായി രജനികാന്ത് ചുമതല ഏറ്റതാണ് ഇത്തരത്തില്‍ ഒരു പദ്ധതി ജനങ്ങള്‍ക്ക് മുന്‍പില്‍ വയ്ക്കാന്‍ കാരണം.