ബഫർ സോൺ: പുനഃപരിശോധനാ ഹർജിയിൽ മലക്കംമറിഞ്ഞ് കേന്ദ്രം


ബി. ബാലഗോപാൽ | മാതൃഭുമി ന്യൂസ് 

തുറന്ന കോടതിയിൽ വാദം അവതരിപ്പിക്കുന്നതിനാണ് കേന്ദ്ര സർക്കാർ പുനഃപരിശോധന ഹർജിക്ക് പകരം ഭേദഗതിക്കും വ്യക്തതയ്ക്കുമായുള്ള  അപേക്ഷ ഫയൽ ചെയ്തതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

Photo: P Jayesh

ന്യൂഡൽഹി: വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങള്‍ക്കും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള വിധിക്കെതിരെ കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ ഫയൽ ചെയ്തത് ഭേദഗതിക്കും വ്യക്തതയ്ക്കുമുള്ള അപേക്ഷ മാത്രം. പുനഃപരിശോധന ഹർജി ഫയൽ ചെയ്യുമെന്നായിരുന്നു കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നത്. തുറന്ന കോടതിയിൽ വാദം അവതരിപ്പിക്കുന്നതിനാണ് കേന്ദ്ര സർക്കാർ പുനഃപരിശോധന ഹർജിക്ക് പകരം ഭേദഗതിക്കും വ്യക്തതയ്ക്കുമായുള്ള അപേക്ഷ ഫയൽ ചെയ്തതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

2022 ജൂൺ മൂന്നിന് പുറപ്പെടുവിച്ച വിധിയിൽ ഭേദഗതിയും, വ്യക്തതയും തേടിയാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. വിധിയിലെ 44 എ, 44 ഇ ഖണ്ഡികകളില്‍ വ്യക്തതയും, ഭേദഗതിയും വരുത്തുന്നതിനുള്ള അപേക്ഷയാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം സുപ്രീം കോടതിയിൽ നൽകിയിരിക്കുന്നത്.

വിധിയിലെ നിർദ്ദേശവും, കേന്ദ്രത്തിന്റെ ആവശ്യവും

വിധിയിലെ നിർദ്ദേശം 44 എ: എല്ലാ സംരക്ഷിതവനത്തിലും ദേശീയ ഉദ്യാനത്തിലും വന്യമൃഗസംരക്ഷണ കേന്ദ്രത്തിലും കുറഞ്ഞത് ഒരു കിലോമീറ്റര്‍ പരിസ്ഥിതിലോല മേഖല (ബഫർ സോൺ) ആയി നിലനിർത്തണം. ഇത്തരത്തില്‍ സംരക്ഷിതവനമായി അടയാളപ്പെടുത്തുന്ന അതിര്‍ത്തി മുതലാണ് ഇത് അളന്ന് നിശ്ചയിക്കേണ്ടത്. ഈ മേഖലയില്‍ 2011 ഫെബ്രുവരി ഒമ്പതിന് പുറത്തിറക്കിയ നിര്‍ദ്ദേശപ്രകാരമുള്ള നിയന്ത്രണങ്ങള്‍ പാലിക്കണം.

കേന്ദ്രം ആവശ്യപ്പെടുന്നത് : ഈ നിർദ്ദേശം നടപ്പാക്കുന്നത് സംസ്ഥാനങ്ങൾ തമ്മിലുള്ള അതിർത്തികളിൽ സ്ഥിതി ചെയ്യുന്ന വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങള്‍ക്കും ബാധകമാക്കരുത്. അതുപോലെ ഒരേ അതിർത്തികൾ പങ്കിടുന്ന വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങള്‍ക്കും ബാധകമാക്കരുത്.

വിധിയിൽ ആവശ്യപ്പെടുന്നത് 44 ഇ: 2011 ഫെബ്രുവരി ഒമ്പതിലെ മാര്‍ഗനിര്‍ദ്ദേശപ്രകാരം നിരോധിക്കാത്ത പ്രവര്‍ത്തനങ്ങള്‍ ഈ മേഖലകളില്‍ നടക്കുന്നുണ്ടെങ്കില്‍, അതത് സംസ്ഥാനങ്ങളിലെ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാരുടെ അനുമതിയോടെ ഇവ തുടരാം. ആറുമാസത്തിനുള്ളില്‍ അനുമതി വാങ്ങിയിരിക്കണം. പ്രവര്‍ത്തനങ്ങള്‍ നിരോധനപട്ടികയുടെ പരിധിയില്‍ വരുന്നവയല്ലെന്ന് പരിശോധിച്ച് ബോധ്യപ്പെട്ടാല്‍മാത്രമേ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അനുമതിനല്‍കൂ. കരുതല്‍ മേഖലയില്‍ പുതുതായി ഒരു നിര്‍മാണപ്രവര്‍ത്തനവും അനുവദിക്കില്ല.

കേന്ദ്രം ആവശ്യപ്പെടുന്നത്: ഈ ഖണ്ഡികയിലെ നിർദ്ദേശം പൂർണ്ണമായും ഭേദഗതി ചെയ്യണം.

ഭേദഗതിക്കും വ്യക്തയ്ക്കും ആയി കേന്ദ്രം ഉന്നയിക്കുന്ന വാദങ്ങൾ

  • വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങള്‍ക്കും സമീപത്ത് ദശലക്ഷക്കണക്കിന് ജനങ്ങളാണ് താമസിക്കുന്നത്. ആയിരകണക്കിന് ഗ്രാമങ്ങൾ ഈ പ്രദേശങ്ങളിൽ ഉണ്ട്. അവിടെ കൃഷിയും, ജനവാസ കേന്ദ്രങ്ങളുമാണ്. സുപ്രീം കോടതി വിധിപ്രകാരമുള്ള നിയന്ത്രണങ്ങൾ ഈ മേഖലയിലെ ജനങ്ങളുടെ ജീവിതത്തെ ബാധിക്കും.
  • ഒരു തരത്തിലുള്ള സ്ഥിരനിർമ്മാണവും പാടില്ല എന്നാണ് സുപ്രീംകോടതി വിധിയിൽ നിർദ്ദേശിച്ചിരിക്കുന്നത്. ഒരു ഇളവും അനുവദിച്ചിട്ടില്ല. അതിനാൽ അത് ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കും.
  • കക്കൂസ്, ശുചിമുറികൾ, മുറികൾ തുടങ്ങിയ അടിസ്ഥാന നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ പോലും ജനങ്ങൾക്ക് കഴിയാത്ത സാഹചര്യം ഉണ്ടാകും.
  • കന്നുകാലികൾകൾക്കും, വളർത്ത് മൃഗങ്ങൾക്കും ആവശ്യമായ മുറികൾ പണിയാനും കഴിയാതെ വരും.
  • സ്കൂളുകൾ, ആശുപത്രികൾ, അങ്കണവാടികൾ എന്നിവ പണിയാൻ കഴിയാത്ത സാഹചര്യം ഉണ്ടാകും.
  • സംസ്ഥാന വനംവകുപ്പുകൾ നടപ്പാക്കുന്ന പരിസ്ഥിതി വികസന പദ്ധതികൾക്ക് തടസം ഉണ്ടാകും.
  • എന്തുകൊണ്ട് പുനഃപരിശോധന ഹർജി ഫയൽ ചെയ്തില്ല?
വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങള്‍ക്കും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള വിധിക്കെതിരെ കേരളം നേരത്തെ സുപ്രീം കോടതിയിൽ പുനഃപരിശോധന ഹർജി ഫയൽ ചെയ്തിരുന്നു. എന്നാൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുനഃപരിശോധന ഹർജി ഫയൽ ചെയ്യാത്തത് നിയമ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണെന്ന് സൂചന.

പുനഃപരിശോധനാ ഹർജി തുറന്ന കോടതിയിൽ വാദം കേൾക്കണമെന്നില്ല. എന്നാൽ ഭേദഗതിയും, വ്യക്തതയും തേടിയുള്ള അപേക്ഷ തുറന്ന കോടതിയിൽ വാദം കേൾക്കുമെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തിലാണ് പുനഃപരിശോധന ഹർജി വേണ്ട എന്ന നിലപാട് മന്ത്രാലയം സ്വീകരിച്ചത് എന്നാണ് സൂചന. കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളുടെ താത്പര്യം കണക്കിലെടുത്തുള്ള നിലപാട് ആകും തങ്ങൾ സുപ്രീം കോടതിയിൽ അവതരിപ്പിക്കുക എന്നും കേന്ദ്ര സർക്കാർ അഭിഭാഷകർ അറിയിച്ചു.

Content Highlights: Buffer zone - Centre do not file review petition


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


sitaram yechury

1 min

PFI നിരോധനം പരിഹാര മാര്‍ഗമല്ല, ആര്‍എസ്എസിനെ നിരോധിച്ചിട്ട് എന്ത് ഗുണമുണ്ടായി?- യെച്ചൂരി

Sep 28, 2022

Most Commented