ജയ്പുര്‍: രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ അശോക് ഗഹലോത്ത് സര്‍ക്കാരിന് പിന്തുണയുമായി ബി.ടി.പി.(ഭാരതീയ ട്രൈബല്‍ പാര്‍ട്ടി).

വിശ്വാസ വോട്ടെടുപ്പ് നടക്കുന്ന പക്ഷം വിട്ടുനില്‍ക്കാനായിരുന്നു എം.എല്‍.എമാര്‍ക്ക് നേരത്തെ പാര്‍ട്ടി നിര്‍ദേശം നല്‍കിയിരുന്നത്.

എന്നാല്‍ ഇപ്പോള്‍ ഈ നിലപാടില്‍ ബി.ടി.പി. മാറ്റം വരുത്തിയിരിക്കുകയാണ്. അശോക് ഗഹലോത്ത് പക്ഷത്തിനൊപ്പം നില്‍ക്കാന്‍ ബി.ടി.പി. എം.എല്‍.എമാര്‍ക്ക് നിര്‍ദേശം നല്‍കി.

ബി.ടി.പിയുടെ എം.എല്‍.എമാര്‍ രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ പിന്തുണയ്ക്കുമെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ മഹേഷ് വാസവ പറഞ്ഞു. രണ്ട് എം.എല്‍.എമാരാണ് ബി.ടി.പിയ്ക്കുള്ളത്.

content highlights: btp to support ashok gehlot camp in rajastan