നോയിഡ:പിതാവിന്റെ പക്കല്‍ നിന്നും നാല് ലക്ഷം രൂപ തട്ടിയെടുക്കാന്‍ കവര്‍ച്ച നാടകം നടത്തിയ മകന്‍ പിടിയില്‍. ബി.ടെക്ക് വിദ്യാര്‍ത്ഥിയായ ശിവം മവി(23)യെയാണ് അറസ്റ്റ് ചെയ്തത്. നോയിഡയിലെ ബിഷന്‍പൂര്‍ സ്വദേശിയാണ് ശിവം മവി.
സ്വന്തമായി ജിം തുടങ്ങാന്‍ പിതാവ് പണം നല്‍കാത്തതിനെ തുടര്‍ന്ന് പണം സ്വരൂപിക്കാനാണ് നാടകം നടത്തിയത്. സെപ്റ്റംബര്‍ എട്ടിന് ആയുധധാരികളായ ഏഴംഗ സംഘം തന്നെ ആക്രമിക്കുകയും നാല് ലക്ഷം രൂപ തട്ടിയെടുത്ത് തന്റെ എസ്.യു.വി കാര്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്നാണ് ഇയാള്‍ പോലീസിന് പരാതി നല്‍കിയത്. കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് നടത്തിയ അന്വേഷണത്തിലാണ് നാടകമായിരുന്നുവെന്ന് കണ്ടെത്തിയത്.
സംഭവം നടന്നുവെന്ന പറയപ്പെടുന്ന സ്ഥലത്തിന് ഒരു കിലോമീറ്റര്‍ അകലെ നിന്ന് ഇയാളുടെ വണ്ടി പോലീസ് കണ്ടെടുത്തു.
ലോനി എന്ന സ്ഥലത്ത് നിന്നും ശിവംമവി തന്റെ അമ്മാവന്റെ പക്കല്‍ നിന്നും നാല് ലക്ഷം രൂപയുമായി നോയിഡയിലേക്ക് വരുകയായിരുന്നു. വരുന്ന വഴി അജ്ഞാതരായ അക്രമികള്‍ കവര്‍ച്ച നടത്തിയെന്നാണ് ശിവം പോലീസിനോട് പറഞ്ഞത്.
ദ്യക്സാക്ഷികളുടെ മൊഴിയില്‍ നിന്നും കവര്‍ച്ച നടന്നിട്ടില്ലെന്നും ശിവം നാലു ലക്ഷം രൂപ തന്റെ സുഹൃത്തുകള്‍ക്ക് കൈമാറിയതാണെന്നും കണ്ടെത്തി. ഇതേ തുടര്‍ന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. നാടകത്തിലൂടെ കൈക്കലാക്കാന്‍ ശ്രമിച്ച മുഴുവന്‍ പണവും പോലീസ് കണ്ടെടുത്തു.
ഇയാള്‍ പണം നല്‍കിയ സുഹ്യത്തുകള്‍ക്ക് കവര്‍ച്ചാ നാടകത്തെ പറ്റി യാതൊരു അറിവും ഉണ്ടായിരുന്നില്ല. ചിട്ടി പിരിച്ചെടുത്ത പണം എന്ന വ്യാജേനയാണ് ഇയാള്‍ പണം കൂട്ടുകാര്‍ക്ക് ഏല്‍പ്പിച്ചത്.
ContentHighlights: BTech student robbery drama to steals father’s Rs 4 lakh, NOIDA DELHI,
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..