ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്ന് മയക്കുമരുന്നും ആയുധങ്ങളും പിടികൂടി. 58 പാക്കറ്റ് മയക്കുമരുന്നുകളും രണ്ട് തോക്കുകളുമാണ് പിടികൂടിയത്. പാകിസ്താനില്‍ നിന്ന് ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിക്കുകയായിരുന്നു ഇവ. ജമ്മുകശ്മീരിലെ അര്‍ണിയയില്‍ ബി എസ് എഫിന്റെ പട്രോളിങ്ങിനിടെയാണ് ഇവ പിടികൂടിയത്.  

58 പാക്കറ്റ് മയക്കുമരുന്നുകളും രണ്ട് തോക്കുകളും നാല് മാഗസിനുകളുമാണ് കണ്ടെത്തിയത്. ആയുധങ്ങള്‍ കടത്തുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പട്രോളിങിനിടെയാണ് മയക്കുമരുന്നും ആയുധങ്ങളും പിടികൂടിയത്. തുടര്‍ന്ന് ബി എസ് എഫ് നാര്‍കോട്ടിക് കണ്‍ട്രോള്‍ബ്യൂറോയെ വിവരം അറിയിക്കുകയായിരുന്നു. 

ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് ഇവ എത്തിച്ചിരിക്കുന്നതെന്നാണ് ബി എസ് എഫിന് ലഭിക്കുന്ന വിവരം.

Content Highlights: BSF seized drugs and weapons  from jammu