Photo:PTI
ബെംഗളൂരു: കര്‍ണാടക മുന്‍മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് സുപ്രീം കോടതിയില്‍നിന്ന് താല്‍ക്കാലിക ആശ്വാസം. യെദ്യൂരപ്പയ്ക്കെതിരായ ഭൂമി വിതരണ അഴിമതിക്കേസിലെ ക്രിമിനല്‍ നടപടികള്‍ക്ക് സുപ്രീംകോടതി താല്‍ക്കാലിക സ്റ്റേ അനുവദിച്ചു. കേസില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എഫ്.ഐ.ആര്. റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ യെദ്യൂരപ്പ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം കോടതി നിരാകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചത്.
2006-07 കാലത്തെ അനധികൃത ഭൂമിവിതരണവുമായി ബന്ധപ്പെട്ടാണ് കേസ്. സ്വകാര്യ വ്യക്തിയുടെ പരാതിയില്‍ 2013-ല്‍ ആണ് യെദ്യൂരപ്പയ്ക്കെതിരേ എഫ്.ഐ.ആര്. ചുമത്തിയത്. യെദ്യൂരപ്പ കര്‍ണാടക ഉപമുഖ്യമന്ത്രിയായിരുന്ന സമയത്ത് ഐ.ടി. പാര്‍ക്ക് വികസനത്തിനായി ദേവരഭീഷനഹള്ളിയിലും ബെലന്ദൂരിലുമുള്ള ഭൂമി അനധികൃതമായി അനുവദിച്ചുവെന്നായിരുന്നു കേസ്. അഴിമതി നിരോധന നിയമപ്രകാരമായിരുന്നു കേസെടുത്തിരുന്നത്.
ഈ കേസിലെ എഫ്.ഐ.ആര്. റദ്ദാക്കണമെന്നാവശ്യപ്പെട്ട് 2020-ല്‍ യെദ്യൂരപ്പ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും ഹൈക്കോടതി യെദ്യൂരപ്പയുടെ ഹര്‍ജി നിരസിച്ചിരുന്നു. അന്വേഷണത്തില്‍ കാലതാമസം വരുത്തുന്നുവെന്ന് ആരോപിച്ച് പോലീസിനെ ഹൈക്കോടതി ശാസിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് കേസ് സുപ്രീംകോടതിയില്‍ എത്തിയത്.
Content Highlights: BS Yediyurappa Gets Relief From Supreme Court In Corruption Case
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..