ഉന്നാവോ: ഉത്തര്‍ പ്രദേശിലെ ഉന്നാവില്‍ വനത്തിനുള്ളില്‍ രണ്ട് പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തി. ഗുരുതരാവസ്ഥയിലുള്ള മറ്റൊരു പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് പേരെയും കൈയും കാലും കെട്ടിയിട്ട നിലയിലാണ് കണ്ടെത്തിയത്. 

ബുധനാഴ്ച കന്നുകാലികള്‍ക്ക് പുല്ല് തേടി പോയതായിരുന്നു പെണ്‍കുട്ടികള്‍. ഏറനേരം കഴിഞ്ഞിട്ടും ഇവരെ കാണാതായതോടെ ബന്ധുക്കള്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് കെട്ടിയിട്ട നിലയില്‍ മൂന്ന് പേരെയും കണ്ടെത്തിയതെന്ന് മരിച്ച പെണ്‍കുട്ടിയുടെ ബന്ധു പറഞ്ഞു. 

അസോഹ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. ലക്‌നൗ ഐജി ഉള്‍പ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. അതേസമയം വിഷം ഉള്ളില്‍ ചെന്നാണ് രണ്ട് പേരും മരിച്ചതെന്ന് ഉന്നാവോ പോലീസ് പറഞ്ഞു. 

content highlights: Brutality in Unnao: 3 girls found with hands and legs tied; 2 dead, 1 injured