കവിത ചോദ്യം ചെയ്യലിന് ഹാജരാവുന്നു | Photo: ANI
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവുവിന്റെ മകളും ബി.ആര്‍.എസ്. നേതാവുമായ കെ. കവിതയെ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. തെലങ്കാനയിലെ എം.എല്‍.സിയാണ് കെ. കവിത. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് കവിത ഇ.ഡിയുടെ ഡല്‍ഹി ഓഫീസില്‍ ഹാജരായത്.
വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാവാന്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും വനിതാ സംവരണ ബില്‍ പാര്‍ലമെന്റില്‍ പാസാക്കണമെന്ന് ആവശ്യപ്പെട്ട് സംഘടിപ്പിച്ച പ്രതിഷേധത്തില്‍ പങ്കെടുക്കുന്നതിനാല്‍ എത്തിച്ചേരാന്‍ കഴിയില്ലെന്ന് കവിത ഇ.ഡിയെ അറിയിച്ചിരുന്നു. ഇത് ഇ.ഡി. അംഗീകരിച്ചിരുന്നു.
കേസില്‍ അറസ്റ്റിലായ, ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മലയാളി വ്യവസായി അരുണ്‍ രാമചന്ദ്രപിള്ളയ്‌ക്കൊപ്പമിരുത്തി കവിതയെ ചോദ്യം ചെയ്‌തേക്കും. നേരത്തെ, ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയേയും കേസില്‍ ഇ.ഡി. അറസ്റ്റ് ചെയ്തിരുന്നു.
Content Highlights: BRS MLC K Kavitha appears before Enforcement Directorate
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..