ലണ്ടന്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ലോകത്തിലെ ഏറ്റവും ശക്തനായ നേതാവെന്ന് ബ്രിട്ടീഷ് ഹെറാള്‍ഡ് മാസിക. 2019 ലെ ശക്തനായ ലോകനേതാവിനെ തിരഞ്ഞെടുക്കാന്‍ പ്രമുഖ ബ്രിട്ടീഷ് മാധ്യമം വായനക്കാര്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പിലാണ് നരേന്ദ്രമോദി ഒന്നാമതെത്തിയത്. യു കെ ആസ്ഥാനമായ ബ്രിട്ടീഷ് ഹെറാള്‍ഡ് മാസികയാണ് ഓണ്‍ലൈന്‍ വോട്ടെടുപ്പ് സംഘടിപ്പിച്ചത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എന്നിവരെ പിന്തള്ളിയാണ് മോദി ലോകത്തിലെ ഏറ്റവും കരുത്തനായ നേതാവായത്.
'വോട്ടെടുപ്പ് അവസാനിച്ചു നമോ വിജയിച്ചു' എന്നാണ് ബ്രിട്ടീഷ് ഹെറാള്‍ഡ് വോട്ടെടുപ്പ് ഫലം അറിയിച്ചത്. മോദിയ്ക്ക് 30.9% വോട്ട് ലഭിച്ചു. പുടിന്‍, ജിന്‍പിങ്, ട്രംപ് എന്നിവര്‍ യഥാക്രമം 29.9%, 21.9%, 18.1% വോട്ട് നേടി. ഇരുപത്തഞ്ചോളം നേതാക്കളാണ് മത്സരത്തിന് നാമനിര്‍ദേശം നേടിയത്. ഇവരില്‍ നാല് ലോകനേതാക്കളാണ് അവസാനറൗണ്ടില്‍ ഇടം നേടിയത്.
സാധാരണ വോട്ടെടുപ്പില്‍ നിന്ന് വ്യത്യസ്തമായി ഒടിപി നല്‍കിയാണ് വോട്ടിങ് സൗകര്യം നല്‍കിയത്. ആഴ്ചയില്‍ മൂന്ന് മില്യണ്‍ ഹിറ്റുകള്‍ വന്നത് കാരണം മാസികയുടെ വെബ്‌സൈറ്റ് പലപ്പോഴും തകരാറിലായി. ജൂലൈ 15 ന് മാസികയുടെ അടുത്തലക്കം പുറത്തിറങ്ങുന്നത് നരേന്ദ്രമോദിയുടെ മുഖചിത്രത്തോടെയാണ്.
ലോകജനതക്കിടയില്‍ ഭരണാധികാരിയായി മോദിക്കുണ്ടായിരിക്കുന്ന സ്വീകാര്യതയാണ് വോട്ടെടുപ്പില്‍ വിജയിക്കാന്‍ കാരണമായി മാസിക ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയിലെ തിരഞ്ഞെടുപ്പ് ഫലവും പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട മോദിയുടെ ജനസ്വാധീനവും വോട്ടെടുപ്പ് വിജയത്തില്‍ ബ്രിട്ടീഷ് ഹെറാള്‍ഡ് ഉയര്‍ത്തിക്കാട്ടുന്നു.
Content Highlights: Narendra Modi PM British Herald Powerful Leader