-
തിരുവനന്തപുരം: കൊവിഡ് 19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് വരുന്ന ആളുകള്‍ക്ക് സൂക്ഷ്മമായ ക്രമീകരണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വരുന്നവര്‍ സംസ്ഥാന അതിര്‍ത്തിയില്‍ എത്തുമ്പോള്‍ തന്നെ പരിശോധനകള്‍ക്കുള്ള സംവിധാനം ഒരുക്കും. എത്തുന്ന സമയം, പോകേണ്ട സ്ഥലം, ക്വാറന്റൈന്‍ എവിടെ ചെയ്യണം എന്നത് സംബന്ധിച്ച് അതിര്‍ത്തികളില്‍ വെച്ച് തന്നെ കൃത്യമായ ആസൂത്രണം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്ലാ വകുപ്പുകളുമായും യോജിച്ചാകും ഇത് നടപ്പിലാക്കുക. മറ്റു സംസ്ഥാന സര്‍ക്കാരുകളുമായി ഏകോപനമുണ്ടാക്കും. പ്രിന്‍സിപ്പിള്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹക്കായിരിക്കും ഇതിന്റെ ഏകോപന ചുമതലയെന്നും മുഖ്യമന്ത്രി അറിയിച്ചു.
മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരാന്‍ ആഗ്രിഹിക്കുന്നവര്‍ക്ക് നോര്‍ക്ക വഴി ബുധനാഴ്ച മുതല്‍ രജിസ്‌ട്രേഷന്‍ നടത്താന്‍ സാധിക്കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അറിയിച്ചിരുന്നു.നോര്‍ക്ക വഴി രജിസ്‌ട്രേഷന്‍ ചെയ്താല്‍ കേരള അതിര്‍ത്തിയില്‍ എപ്പോള്‍ എത്തണമെന്ന കാര്യത്തില്‍ വരുന്നവര്‍ക്ക്് അറിയിപ്പ് ലഭിക്കും. അതിര്‍ത്തിയില്‍വെച്ച് അപ്പോള്‍ തന്നെ പരിശോധന നടത്തും. രോഗ ലക്ഷണങ്ങളുള്ളവരെ ക്വാറന്റൈനിലാക്കും. പ്രശ്‌നങ്ങളൊന്നുമില്ലാത്തവരെ വീടുകളിലേക്കയക്കും പിണറായി വ്യക്തമാക്കി.
സംസ്ഥാനത്ത് ഇന്ന് നാല് പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. കണ്ണൂരില്‍ മൂന്ന് പേര്‍ക്കും കാസര്‍കോട് ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. നാല് പേര്‍ രോഗമുക്തി നേടുകയും ചെയ്തു.
മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍
നേരിയ പാളിച്ച പോലും ഉണ്ടാകരുതെന്ന് നിര്‍ദേശം, പോലീസ് ബന്ദവസ്സില്‍ ഇടുക്കിയും കോട്ടയവും | Read More..
Content Highlights: Bringing back from other states-Meticulous arrangement-Inspection at Boundaries
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..