
Photo: PTI
ന്യൂഡല്‍ഹി: ജി.സി.സി.രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ മടക്കി കൊണ്ടുവരുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് എം.കെ. രാഘവന് എം.പി. സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തു. ഇന്ത്യയിലേക്ക് അടിയന്തിരമായി മടക്കിക്കൊണ്ടു വരേണ്ടവരുടെ പട്ടിക തയ്യാറാക്കാന്‍ പ്രത്യേകസംഘത്തെ രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കുടുങ്ങിക്കിടക്കുന്ന പലര്‍ക്കും സ്വന്തം ചെലവില്‍ ഇന്ത്യയിലേക്ക് വരാന്‍ കഴിയില്ല. അതിനാല്‍ അവരുടെ യാത്രാചെലവ് കേന്ദ്രസര്‍ക്കാര്‍ വഹിക്കണം. രാജ്യാന്തര വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള നിരോധനം കാരണമാണ് പലര്‍ക്കും നാട്ടില്‍ വരാന്‍ കഴിയാത്തത്. അതിനാല്‍ വിമാനക്കമ്പനികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് കുടുങ്ങിക്കിടക്കുന്നവരെ കൊണ്ടു വരുന്നതിനായി നീക്കണം. പ്രവാസികളെ മടക്കിക്കൊണ്ടുവരുന്നതിന് പ്രത്യേകവിമാനമോ ചാര്‍ട്ടേഡ് വിമാനമോ അയക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കോവിഡ് 19 ബാധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ കഴിയുന്ന ഇന്ത്യക്കാരെ ചികിത്സിക്കുന്നതിന് പ്രത്യേകസംഘത്തെ അയക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രവാസികള്‍ക്ക് ക്വാറന്റൈന് സൗകര്യം ഒരുക്കണമെന്ന ആവശ്യവും ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്. അഭിഭാഷകന് എ.കാര്‍ത്തിക്കാണ് ഹര്‍ജി ഫയല്‍ ചെയ്തത്. ഹര്‍ജി അടുത്ത ആഴ്ച സുപ്രീം കോടതി പരിഗണിച്ചേക്കും.
content highlights: bring back indians trapped in gcc, mk raghavan mp files writ petition at supreme court
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..