ബ്രിജ് ഭൂഷൺ സിങ്. Photo: ANI
ന്യൂഡല്‍ഹി: രാജ്യത്ത് പോക്‌സോ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുകയാണെന്ന് ദേശീയ റെസ്‌ലിങ് ഫെഡറേഷന്‍ പ്രസിഡന്റും ബിജെപി എം.പിയുമായ ബ്രിജ് ഭൂഷണ്‍ സിങ്. ദുരുപയോഗം തടയാന്‍ നിയമത്തില്‍ മാറ്റംകൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാരിനെ നിര്‍ബന്ധിക്കുമെന്നും ബ്രിജ് ഭൂഷണ്‍ പറഞ്ഞു. അയോധ്യയില്‍ ജൂണ്‍ അഞ്ചിന് നടക്കുന്ന സന്യാസിമാരുടെ റാലിയുടെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ഉത്തര്‍പ്രദേശിലെ ബഹ്‌റൈച്ചില്‍ ചേര്‍ന്ന യോഗത്തിലാണ് നിലവില്‍ പോക്‌സോ കേസില്‍ പ്രതി കൂടിയായ ബ്രിജ് ഭൂഷണിന്റെ പ്രതികരണം.
'കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും സന്യാസിമാര്‍ക്കുമെതിരേ പോക്‌സോ നിയമം ദുരുപയോഗം ചെയ്യപ്പെടുകയാണ്. ഉദ്യോഗസ്ഥര്‍ക്ക് പോലും ഇതിന്റെ ദുരുപയോഗത്തില്‍ നിന്ന് രക്ഷയില്ല. സന്ന്യാസിമാരുടെ നേതൃത്വത്തില്‍ പോക്‌സോ നിയമത്തില്‍ മാറ്റംവരുത്താന്‍ കേന്ദ്ര സര്‍ക്കാരിനെ നിര്‍ബന്ധിക്കും', ബ്രിജ് ഭൂഷണ്‍ യോഗത്തില്‍ പറഞ്ഞു.
തനിക്കെതിരേ ഗുസ്തി താരങ്ങള്‍ ഉയര്‍ത്തുന്ന ആരോപണങ്ങളെല്ലാം തെറ്റാണെന്നും ബ്രിജ് ഭൂഷണ്‍ ആവര്‍ത്തിച്ചു. കോണ്‍ഗ്രസ് സര്‍ക്കാര്‍ പോക്‌സോ നിയമം കൊണ്ടുവന്നത് അതിന്റെ വിവിധ വശങ്ങള്‍ പരിശോധിക്കാതെയാണെന്നും അദ്ദേഹം പറഞ്ഞു.
ഗുസ്തി താരങ്ങളുടെ ലൈംഗിക ചൂഷണ പരാതിയുടെ അടിസ്ഥാനത്തില്‍ ബ്രിജ് ഭൂഷണിനെതിരേ നിലവില്‍ ഒരു പോക്‌സോ കേസ് ഉള്‍പ്പെടെ രണ്ട് കേസുകള്‍ ഡല്‍ഹി പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബ്രിജ് ഭൂഷണിനെ അറസ്റ്റ് ചെയ്യണമെന്നും സ്ഥാനത്തുനിന്ന് നീക്കണമെന്നും ആവശ്യപ്പെട്ട് ഡല്‍ഹിയിലെ ജന്തര്‍ മന്ദറില്‍ ഏപ്രില്‍ 23 മുതല്‍ ഗുസ്തി താരങ്ങള്‍ പ്രതിഷേധ സമരത്തിലാണ്.
Content Highlights: Brij Bhushan Singh, booked under POCSO, says act being misused, will force govt to change law
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..