എൽഎസ് ലിഡ്ഡറിന്റെ മൃതദേഹത്തിനരികെ പൊട്ടിക്കരയുന്ന ആഷ്ന ലിഡ്ഡർ | Photo: PTI
"രാജ്യത്തിന്റെ പൂർണതയ്ക്ക് വേണ്ടി പോരാടുന്ന
അപൂർണമായൊരു കുടുംബമുള്ളവർ,
നിങ്ങളുടെ സങ്കൽപ്പങ്ങൾക്കുമപ്പുറം
ത്യാഗികളാണവർ...
കൂനൂരിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ ബ്രിഗേഡിയർ ലഖ്ബിന്ദർ സിങ് ലിഡ്ഡർ മരിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ഒരു ഓൺലൈൻ യോഗത്തിൽ വെച്ച് മകൾ ചൊല്ലിയ കവിതയുടെ വരികളാണ് ഇത്. ഹെലികോപ്റ്റർ അപകടത്തിന് ദിവസങ്ങൾക്ക് മുമ്പാണ് തന്റെ പുസ്തകത്തിലെ കവിത ഒരു യോഗത്തിൽ വെച്ച് ആഷ്ന ലിഡ്ഡർ വായിച്ച് കേൾപ്പിച്ചത്. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയും ഏറ്റെടുത്തിരിക്കുകയാണ്.
രാജ്യത്തെ ആദ്യ വനിതാ ഐപിഎസ് ഓഫീസറായ കിരൺ ബേദിയാണ് ഇതുമായി ബന്ധപ്പെട്ട വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.
ബ്രിഗേഡിയർ ലിഡ്ഡറിന്റെ മകൾ ആഷ്ന ലിഡ്ഡർ തന്റെ പുസ്തകത്തിൽ കുറിച്ച കവിതയാണ്. ഡിസംബർ 3ന് ബുക്ക് റീഡിംഗ് സെഷനിൽ വെച്ച് അവൾ കവിത ചൊല്ലുന്നതാണ് വീഡിയോയിൽ കാണുന്നത്. നേരത്തെ തന്നെ ആപത് സൂചനകൾ നൽകുന്ന വരികളാണിവ. ജീവിതം എന്നത് വളരെ ഏറെ നിഗൂഢതകൾ നിറഞ്ഞതാണെന്ന് കിരൺ ബേദി ട്വീറ്റ് ചെയ്തു.
'ത്വാഗോജ്ജലമായ സ്വാതന്ത്ര്യം' എന്നാണ് തന്റെ കവിതയ്ക്ക് ആഷ്ന തലക്കെട്ട് നൽകിയിരിക്കുന്നത്. ഡിസംബർ 3നാണ് തന്റെ പുസ്തകത്തിലെ കവിത കിരൺ ബേധി അടക്കമുള്ളവർ പങ്കെടുത്ത യോഗത്തിൽ വെച്ച് വായിച്ചു കേൾപ്പിച്ചത്. എന്നാൽ ഇതിന് നാല് ദിവസങ്ങൾക്ക് ശേഷം രാജ്യത്തെ നടുക്കിയ ഹെലികോപ്റ്റർ അപകടമുണ്ടായി. സംയുക്ത സേനാമേധാവിയോടൊപ്പം ഉണ്ടായിരുന്ന് 13 പേരുടെ ജീവനാണ് അപകടത്തിൽ പൊലിഞ്ഞത്. ഇതിൽ ആഷ്ന ലിഡ്ഡറിന്റെ അച്ഛനും ഉൾപ്പെട്ടിരുന്നു.
സ്വാതന്ത്ര്യദിനത്തിലാണ് താൻ ഈ കവിത എഴുതിയതെന്നും മറ്റുള്ളവരുടെ ജീവിതത്തിന് വേണ്ടി തങ്ങളുടെ ജീവൻ നൽകാൻ തയ്യാറായവർക്ക് വേണ്ടിയാണ് ഈ കവിതയെന്നും ആഷ്ന വീഡിയോയിൽ പറയുന്നുണ്ട്.
'എനിക്ക് 17 വയസായി. 17 വര്‍ഷവും അച്ഛന്‍ എനിക്കൊപ്പമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ നല്ല ഓര്‍മകളുമായി ഞങ്ങള്‍ മുന്നോട്ട്‌പോകും. ഇതൊരു ദേശീയ നഷ്ടമാണ്. എന്റെ അച്ഛന്‍ ഒരു ഹീറോ ആയിരുന്നു. എന്റെ ഏറ്റവും നല്ല സുഹൃത്ത്. ഒരു പക്ഷേ ഇത് വിധിയായിരിക്കും. മികച്ചത് നമ്മെ തേടിവരും. അദ്ദേഹമായിരുന്നു എന്‍റെ പ്രചോദനം' എൽഎസ് ലിഡ്ഡറിന്റെ സംസ്കാരച്ചടങ്ങിൽ വികാരധീനയായി ആഷ്ന പറഞ്ഞത് ഇങ്ങനെയായിരുന്നു.
Content Highlights: Brigadier's Daughter Recited Poem Days Before Crash
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..