ഗാന്ധിനഗര്‍: വരന്റെ പിതാവും വധുവിന്റെ മാതാവും ഒളിച്ചോടിയതോടെ വിവാഹം മുടങ്ങി. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. ഫെബ്രുവരി രണ്ടാംവാരം നടത്താന്‍ നിശ്ചയിച്ചിരുന്ന വിവാഹമാണ് വരന്റെ പിതാവിന്റെയും വധുവിന്റെ മാതാവിന്റെയും ഒളിച്ചോട്ടത്തെ തുടര്‍ന്ന് മുടങ്ങിപ്പോയത്.
വരന്റെ പിതാവായ 48 വയസ്സുകാരനെയും വധുവിന്റെ മാതാവായ 46 വയസ്സുകാരിയെയും കഴിഞ്ഞ പത്തുദിവസമായി കാണാനില്ല. ഇതിനുപിന്നാലെയാണ് ഇരുവരും പ്രണയത്തിലായിരുന്നുവെന്നും ഒളിച്ചോടിയതാണെന്നുമുള്ള വിവരം പുറത്തുവന്നത്. എന്തായാലും മാതാപിതാക്കളുടെ പ്രണയം കാരണം ഒരുവര്‍ഷമായി വിവാഹത്തിന് തയ്യാറെടുത്തിരുന്ന യുവാവും യുവതിയുമാണ് ശരിക്കുംപ്പെട്ടുപ്പോയത്.
ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രാദേശിക നേതാവും ബിസിനസുകാരനുമാണ് വരന്റെ പിതാവ്. നവസാരിയിലെ ഒരു ബ്രോക്കറാണ് 46 വയസ്സുകാരിയുടെ ഭര്‍ത്താവ്. ഇരുകുടുംബങ്ങളും കുറേവര്‍ഷങ്ങളായി അടുത്തടുത്തായിരുന്നു താമസമെന്നും ഇരുവരും തമ്മില്‍ ചെറുപ്പംതൊട്ടേ പരിചയമുണ്ടായിരുന്നുവെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. 46 വയസ്സുകാരിയുടെ വിവാഹത്തിന് മുമ്പ് ഇരുവരും പ്രണയത്തിലായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Content Highlights: bride's mother and groom's father eloped in gujarat
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..