കോവാക്സിൻ : Photo : NDTV
ന്യൂഡല്‍ഹി: ഭാരത് ബയോടെക്കിന്റെ കോവാക്സിന് ഇറക്കുമതി ചെയ്യാന്‍ ബ്രസീലില്‍ അനുമതി. ബ്രസീലിന്റെ ആരോഗ്യ നിരീക്ഷണ വിഭാഗമായ നാഷണല്‍ ഹെല്‍ത്ത് സര്‍വൈലന്‍സ് ഏജന്‍സിയാണ് അനുമതി നല്‍കിയത്. വാക്സിന്റെ ഉത്പാദന ഗുണനിലവാരം പാലിക്കുന്നില്ലെന്ന പേരില്‍ നേരത്തെ കോവാക്സിന് ഏജന്‍സി അനുമതി നിഷേധിച്ചിരുന്നു.
ഇറക്കുമതിക്ക് അംഗീകാരം ലഭിച്ചതോടെ ആദ്യഘട്ടത്തില്‍ 40 ലക്ഷം ഡോസ് കോവാക്സിനാണ് ഇറക്കുമതി ചെയ്യുന്നത്. തുടര്‍ന്നുള്ള ഡോസുകള്‍ക്ക് പിന്നീട് ആവശ്യപ്പെടുമെന്നും ബ്രസീല്‍ ആരോഗ്യ വിഭാഗം വ്യക്തമാക്കി. ബ്രസീല്‍ സര്‍ക്കാരുമായി രണ്ട് കോടി വാക്സിന് കയറ്റുമതി ചെയ്യുന്നതിന് കരാര്‍ ഉണ്ടാക്കിയതായി ഫെബ്രുവരിയില്‍ ഭാരത് ബയോടെക് വ്യക്തമാക്കിയിരുന്നു.
റഷ്യയുടെ സ്പുട്നിക്-വി വാക്സിന് ഇറക്കുമതി ചെയ്യുന്നതിനും ബ്രസീല്‍ ആരോഗ്യ ഏജന്‍സിയുടെ അനുമതി ലഭിച്ചിട്ടുണ്ട്. സ്പുട്നിക്-വി വാക്സിന് അനുമതി നല്കുന്ന 67-ാമത്തെ രാജ്യമാണ് ബ്രസീല്‍.
Content Highlights: Brazil has cleared the proposal to import of Bharat Biotech's Covaxin
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..