ശിശുക്ഷേമ കൗൺസിലിന്റെ ധീരതയ്ക്കുള്ള ദേശീയ പുരസ്കാരത്തിന് അർഹരായവർ: (ഇടത്തുനിന്ന്) പി. മുഹമ്മദ് ഇർഫാൻ, എൻ. ഋതുജിത്ത്, നിഹാദ്, ഏഞ്ചൽ മരിയ ജോയ്, കെ. ശീതൾ ശശി (ഇരിക്കുന്നവർ) ഉമ്മർ മുക്താർ, ജയകൃഷ്ണൻ ബാബു, ടി.എൻ. ഷാനിസ് അബ്ദുള്ള, എം. അഹമ്മദ് ഫാസ്, കെ. മുഹമ്മദ് അമ്രാസ്, കെ.എൻ. ശിവകൃഷ്ണ (നിൽക്കുന്നവർ) |ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ
ന്യൂഡല്‍ഹി: ദേശീയ ശിശുക്ഷേമ കൗണ്‍സിലിന്റെ (ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ -ഐ.സി.സി.ഡബ്ല്യു.) കഴിഞ്ഞ മൂന്നുവര്‍ഷങ്ങളിലെ (2020, 2021, 2022) ധീരതയ്ക്കുള്ള ദേശീയ പുരസ്കാരനേട്ടത്തില്‍ റെക്കോഡിട്ട് മലയാളിത്തിളക്കം. ആകെ 56 പുരസ്കാര ജേതാക്കളില്‍ 11 പേരും മലയാളിക്കുട്ടികളാണ്.
ഐ.സി.സി.ഡബ്ല്യു. ഭരത്, മാര്‍ക്കണ്ഠേയ, പ്രഹ്ലാദ, ഏകലവ്യ, അഭിമന്യു, ശ്രാവണ്‍, ധ്രുവ, പൊതുവിഭാഗം എന്നിങ്ങനെ എട്ടുവിഭാഗങ്ങളിലാണ് അവാര്‍ഡ്. 2020-ല്‍ 22 പേരും 2021-ല്‍ 16 പേരും 2022-ല്‍ 18 പേരുമാണ് രാജ്യവ്യാപകമായി ഈ വിഭാഗങ്ങളില്‍ അവാര്‍ഡിന് അര്‍ഹരായത്.
മരണാനന്തര ബഹുമതിയായി ബിഹാര്‍ സ്വദേശി അമിത് രാജിന് ഭാരത് അവാര്‍ഡും (2020) പ്രഖ്യാപിച്ചു. സ്വന്തം ജീവന് ത്യജിച്ച് തീപിടിത്തത്തില്‍നിന്ന് രണ്ടുപേരെ രക്ഷിച്ചതിനാണ് പുരസ്കാരം. വൈദ്യുതാഘാതത്തില്‍നിന്ന് അമ്മയെ രക്ഷിക്കുന്നതിനിടെ മരിച്ച മഹാരാഷ്ട്ര സ്വദേശി പ്രതീക് സുധാകറിന് മരണാനന്തര ബഹുമതിയായി ശ്രാവണ്‍ അവാര്‍ഡ് നല്കി. പുരസ്കാരം നേടിയ മലയാളി കുട്ടികള്‍: എം. അഹമ്മദ് ഫാസ്, പി. മുഹമ്മദ് ഇര്ഫാന് (പ്രഹ്ലാദ് അവാര്‍ഡ് -2022), ഏഞ്ചല്‍ മരിയ ജോയ് (ഏകലവ്യ അവാര്‍ഡ് -2021), ടി.എന്‍. ഷാനിസ് അബ്ദുള്ള (അഭിമന്യു അവാര്‍ഡ് -2021), ഉമ്മര്‍ മുക്താര്‍ (ധ്രുവ് അവാര്‍ഡ്- 2020), നിഹാദ് (ധ്രുവ് അവാര്‍ഡ്-2022), ജനറല്‍ വിഭാഗത്തില്‍ കെ. മുഹമ്മദ് അമ്രാസ്, ജയകൃഷ്ണന് ബാബു (2020), കെ. ശീതള്‍ ശശി, കെ.എന്‍. ശിവകൃഷ്ണ, എന്‍. ഋതുജിത്ത് (2021) എന്നിവരാണ് പുരസ്കാരത്തിന് അര്‍ഹരായ മലയാളികള്‍. മലപ്പുറം, തൃശ്ശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍നിന്നുള്ള കുട്ടികളാണ് ഇവര്‍.
Content Highlights: Bravery award 11 children kerala
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..