ന്യൂഡല്‍ഹി: ഡി.ആര്‍.ഡി.ഒ. വികസിപ്പിച്ച ബ്രഹ്മോസ് സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ഇന്ത്യയുടെ തദ്ദേശ നിര്‍മിത യുദ്ധക്കപ്പല്‍ ഐ.എന്‍.എസ്. ചെന്നൈയില്‍നിന്നായിരുന്നു വിക്ഷേപണം.

ബ്രഹ്മോസ് മിസൈലിന്റെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയ വിവരം ഡി.ആര്‍.ഡി.ഒയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. പരീക്ഷണത്തില്‍ അറേബ്യന്‍ കടലില്‍ സ്ഥാപിച്ചിരുന്ന ലക്ഷ്യം ബ്രഹ്മോസ് ഭേദിച്ചതായി ഡി.ആര്‍.ഡി.ഒ. വ്യക്തമാക്കി. സേനയുടെ തന്ത്രപ്രധാന ആയുധമായ ബ്രഹ്മോസ് മിസൈല്‍ സജ്ജമാകുന്നതോടെ ദീര്‍ഘദൂരത്തുള്ള ശത്രുലക്ഷ്യങ്ങളെ തകര്‍ക്കാന്‍ ഇന്ത്യന്‍ നാവികസേന കരുത്തരാകുമെന്നും ഡി.ആര്‍.ഡി.ഒ. അറിയിച്ചു. 

മിസൈല്‍ വിജയകരമായി വിക്ഷേപിച്ചതിന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഡി.ആര്‍.ഡി.ഒ., ബ്രഹ്മോസ്, ഇന്ത്യന്‍ നേവി എന്നിവരെ അഭിനന്ദിച്ചു. 

Content Highlights: BrahMos Supersonic Missile Successfully Test Fired From Navy's Stealth Destroyer