ആത്മഹത്യാരംഗം അനുകരിച്ച് കളിക്കുന്നതിനിടെ അപകടം; കഴുത്തില്‍ കയറുകുരുങ്ങി 11-കാരന്‍ മരിച്ചു


അമ്മ തുണിക്കടയില്‍ ജോലിക്കുപോയ സമയത്ത് ചേട്ടനുമൊത്ത് കളിക്കുന്നതിനിടെയായിരുന്നു അപകടം. ആത്മഹത്യയ്ക്കു ശ്രമിക്കുമ്പോള്‍ ചേട്ടന്‍ ഓടിയെത്തി രക്ഷിക്കുന്ന രംഗമാണ് ഇരുവരും ചേര്‍ന്ന് അഭിനയിച്ചത്.

പ്രതീകാത്മകചിത്രം | Photo: Mathrubhumi

ചെന്നൈ: സഹോദരനുമൊത്ത് നാടകം കളിക്കുന്നതിനിടെ കഴുത്തില്‍ കയറുകുരുങ്ങി പതിനൊന്നുകാരന്‍ മരിച്ചു. ചെന്നൈ, പുഴലില്‍ കാമരാജ് നഗറില്‍ താമസിക്കുന്ന ജെ. കാര്‍ത്തികാണ് മരിച്ചത്. സിനിമയിലും ടി.വി.യിലും കാണാറുള്ള ആത്മഹത്യാരംഗം അനുകരിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു.

അമ്മ അമുദ തുണിക്കടയില്‍ ജോലിക്കുപോയ സമയത്ത് ചേട്ടന്‍ രാംശരണുമൊത്ത് കളിക്കുന്നതിനിടെയായിരുന്നു അപകടം. കാര്‍ത്തിക് ആത്മഹത്യയ്ക്കു ശ്രമിക്കുമ്പോള്‍ രാംശരണ്‍ ഓടിയെത്തി രക്ഷിക്കുന്ന രംഗമാണ് ഇരുവരും ചേര്‍ന്ന് അഭിനയിച്ചത്.

മുറിയില്‍ കയറി വാതിലടച്ച കാര്‍ത്തിക് സ്റ്റൂളിനുമുകളില്‍ കയറിനിന്ന് ഫാനില്‍കെട്ടിയ പ്ലാസ്റ്റിക് കയര്‍ കഴുത്തില്‍ചുറ്റി. അബദ്ധത്തില്‍ കാല്‍വഴുതി സ്റ്റൂള്‍ മറിഞ്ഞപ്പോള്‍ കയര്‍ കഴുത്തില്‍മുറുകി. ജനലിലൂടെ ഇത് കണ്ടുനില്‍ക്കുകയായിരുന്ന രാംശരണിന് വാതില്‍ തുറക്കാനായില്ല. അയല്‍വാസികളെ വിളിച്ചുവരുത്തി വാതില്‍ പൊളിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും കാര്‍ത്തിക്കിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

ഭര്‍ത്താവ് ജയരാമന്റെ മരണശേഷം അമുദ ജോലിചെയ്താണ് മക്കളെ വളര്‍ത്തിയിരുന്നത്. അമ്മയും മക്കളും രണ്ടുമാസം മുമ്പാണ് പുതുതായിപണിത വീട്ടിലേക്ക് താമസംമാറിയത്.

Content Highlights: boy play-acting suicide with brother dies after noose tightens


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


sreenijan mla, sabu m jacob

2 min

ട്വന്‍റി-20 അംഗങ്ങള്‍ വേദി വിട്ടത് പാര്‍ട്ടി നിലപാട്; ജാതീയമായ വേര്‍തിരിവില്ലെന്ന് സാബു എം. ജേക്കബ്

Dec 9, 2022

Most Commented