സസ്പെൻഡു ചെയ്യപെട്ട എംപിമാർ പാർലമെന്റിൽ ധർണ തുടരുന്നു|ഫോട്ടോ:സാബു സ്കറിയ
ന്യൂഡല്‍ഹി: രാജ്യസഭയും ലോക്സഭയും ആരംഭിച്ച് ഏതാനും മിനിട്ടുകള്‍ക്കകംതന്നെ നിര്‍ത്തിവെക്കുന്നതായി ഇരുസഭകളുടെയും സ്പീക്കര്‍മാര്‍ അറിയിച്ചു. 12 മണി വരെയാണ് സഭ നിര്‍ത്തിവെച്ചിരിക്കുന്നത്.
ലോക്സഭ തുടങ്ങിയപ്പോള്‍ത്തന്നെ കോണ്‍ഗ്രസിലെ ചില അംഗങ്ങള്‍ എഴുന്നേറ്റുനിന്ന് സോണിയാ ഗാന്ധിയുമായി ബന്ധപ്പെട്ട ആരോപണം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് അംഗീകരിക്കാന്‍ സ്പീക്കര്‍ തയ്യാറായില്ല. ബഹളം അവസാനിപ്പിച്ച് അംഗങ്ങള്‍ ഇരിപ്പിടങ്ങളിലേക്ക് മടങ്ങിപ്പോവണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. എന്നാല്‍ ബഹളം നിലയ്ക്കാത്തതിനെ തുടര്‍ന്ന് സഭാ നടപടികള്‍ അദ്ദേഹം നിര്‍ത്തിവെക്കുകയായിരുന്നു.
രാജ്യസഭയിലും സമാനമായ രീതിയാണ് ഉണ്ടായത്. ഇന്നലെ സഭാനടപടികള്‍ തുടങ്ങിയപ്പോള്‍ത്തന്നെ രാഷ്ട്രപത്നി വിവാദം ബി.ജെ.പി.അംഗങ്ങള്‍ ഉന്നയിച്ചിരുന്നു. ഇത് ചര്‍ച്ചചെയ്യാന്‍ സ്പീക്കര്‍ അനുമതിയും നല്കി. എന്നാല്‍ ഇന്ന് ഭരണകക്ഷി അംഗങ്ങള്‍ ഈ വിഷയം ചര്‍ച്ചചെയ്യാന്‍ സമ്മതിച്ചില്ല.
ഈ വിഷയം സംബന്ധിച്ച് കോണ്‍ഗ്രസ് രാവിലെ യോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്തിരുന്നു. സോണിയാഗാന്ധിക്കെതിരെ വിമര്‍ശനമുന്നയിച്ച കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടിവേണം എന്നാണ് ചര്‍ച്ചയില്‍ ആവശ്യപ്പെട്ടത്. അവര്‍ ഇതു സംബന്ധിച്ച ഒരു കത്ത് സ്പീക്കര്‍ക്ക് നല്‍കുകയും ചെയ്തു.
സസ്പെന്‍ഷനിലായ അംഗങ്ങളുടെ കാര്യവും ചര്‍ച്ചയ്ക്ക് എടുത്തിരുന്നു. അവരുടെ റിലേ സത്യാഗ്രഹം 50 മണിക്കൂര്‍ പിന്നിട്ട് ഇന്ന് അവസാനിക്കും. രാജ്യസഭയില്‍നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ടവരുടെ സസ്പെന്ഷന് കാലാവധി ഇന്നത്തോടെ അവസാനിക്കും. അവരെ നിലവിലെ ആഴ്ചയിലെ സമ്മേളനത്തില്‍നിന്നാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..