ന്യൂഡല്‍ഹി: വിവിധ ഉഭയകക്ഷി കരാറുകള്‍ക്ക് അനുസൃതമായി ചൈനയുമായുള്ള അതിര്‍ത്തിയിലെ സംഘര്‍ഷം പരിഹരിക്കാന്‍ ഇരുവിഭാഗവും തീരുമാനിച്ചതായി വിദേശകാര്യ മന്ത്രാലയം. ഇരുരാജ്യങ്ങളും തമ്മിലുള്ള മികച്ച ബന്ധത്തിന് അതിര്‍ത്തി പ്രദേശങ്ങളില്‍ സമാധാനവും സംഘര്‍ഷ രഹിത അന്തരീക്ഷവും അനിവാര്യമാണ്. സംഘര്‍ഷം പരിഹരിക്കാന്‍ സൈനിക- നയതന്ത്ര ചര്‍ച്ചകള്‍ തുടരുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ലഡാക്കിലെ അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച നടന്ന ഇന്ത്യാ- ചൈന സൈനികതല ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവന.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങും തമ്മിലുള്ള ഉടമ്പടി ആധാരമാക്കി പ്രശ്‌നത്തിന് പരിഹാരം കാണുമെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്.
കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ച സൗഹാര്‍ദ പരമായിരുന്നു. തര്‍ക്കം പരിഹരിക്കാന്‍ സൈനിക- നയതന്ത്ര ചര്‍ച്ചകള്‍ തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.
മൂന്നുമണിക്കൂറാണ് വെള്ളിയാഴ്ച നടന്ന കമാന്‍ഡര്‍ തല ചര്‍ച്ച നടന്നത്. ലഡാക്കില്‍ ഏപ്രിലില്‍ ഉണ്ടായിരുന്ന സാഹചര്യത്തിലേക്ക് മടങ്ങിപ്പോകണമെന്ന് ഇന്ത്യ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം ചര്‍ച്ച സംബന്ധിച്ച് ഇന്ത്യ ഔദ്യോഗികമായി പ്രസ്താവന നടത്തിയിട്ടും ചൈനയുടെ ഭാഗത്തുനിന്നും പ്രതികരണം വന്നിട്ടില്ല.
Content Highlights: "Both Sides Agreed To Peacefully Resolve Situation": India On Military-Level Talks With China
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..