ബലാത്സംഗത്തിനിരയായി ഗര്‍ഭംധരിച്ചു; ഉപേക്ഷിച്ച മകന്‍ 27 വര്‍ഷം കഴിഞ്ഞ് തേടിയെത്തി, പിതാവ് അറസ്റ്റില്‍


പ്രതീകാത്മക ചിത്രം | Photo: Getty Images

ഷഹജന്‍പുര്‍: ബലാത്സംഗത്തിനിരയായി ഗര്‍ഭിണിയായ സ്ത്രീ പ്രസവിച്ച കുഞ്ഞിനെ ഉപേക്ഷിക്കേണ്ടി വന്നെങ്കിലും 27 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടെടുത്ത് ഒരമ്മ. നീതിക്ക് വേണ്ടിയുള്ള മകന്റേയും അമ്മയുടേയും നിശ്ചയദാര്‍ഢ്യത്തെ പോലീസും കോടതിയും പിന്തുണച്ചതോടെ പ്രതിയെ 27 വര്‍ഷത്തിന് ശേഷം പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലാണ് സിനിമാക്കഥയേയും വെല്ലുന്ന സംഭവം നടന്നത്.

സംഭവം ഇങ്ങനെ.. 1994ലാണ് അന്ന് പന്ത്രണ്ട് വയസ്സ് മാത്രം പ്രായമുള്ളപ്പോള്‍ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. സഹോദരിക്കും ഭര്‍ത്താവിനുമൊപ്പം താമസിക്കുകയായിരുന്ന പെണ്‍കുട്ടിയെ അയല്‍ക്കാരായ സഹോദരങ്ങള്‍ ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. പോലീസില്‍ അറിയിച്ചാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഗര്‍ഭം ധരിച്ച പെണ്‍കുട്ടി തന്റെ പതിമൂന്നാം വയസ്സില്‍ ഒരാണ്‍കുട്ടിക്ക് ജന്മം നല്‍കുകയായിരുന്നു. എന്നാല്‍ കുഞ്ഞിനെ വളര്‍ത്താന്‍ അവളുടെ കുടുംബം സമ്മതിച്ചില്ല. തുടര്‍ന്നാണ് മറ്റൊരാള്‍ക്ക് മകനെ കൈമാറി പെണ്‍കുട്ടിയും കുടുംബവും രാംപുരിലേക്ക് താമസം മാറിയത്.

ഈ പെണ്‍കുട്ടി പിന്നീട് വിവാഹിതയായെങ്കിലും പത്ത് വര്‍ഷത്തിന് ശേഷം ഇവര്‍ വിവാഹമോചിതയായി. കൂട്ടബലാത്സംഗത്തിനിരയായ വിവരം മറച്ചുവെച്ചതിന്റെ പേരിലാണ്‌ വിവാഹബന്ധം ഒഴിവാക്കാന്‍ ഇവരുടെ ഭര്‍ത്താവ് നിര്‍ബന്ധിച്ചത്.

സംഭവം നടന്ന് 27 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴാണ് അമ്മയെ തേടിയുള്ള മകന്റെ അപ്രതീക്ഷിതമായ കടന്നുവരവ്. പിതാവ് ആരാണെന്നറിയണം എന്നായിരുന്നു മകന്റെ ആവശ്യം. നിര്‍ബന്ധത്തിന് വഴങ്ങി ഒടുവില്‍ ഇരുവരും കോടതിയെ സമീപിച്ചു. തന്നെ ബലാത്സംഗത്തിനിരയാക്കിയവരെ കുറിച്ച് കോടതിയില്‍ സ്ത്രീ വെളിപ്പെടുത്തി. 2021 മാര്‍ച്ചിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നാലെ അന്വേഷണം ആരംഭിച്ച പോലീസ് പ്രതിയെ ഹൈദരാബാദില്‍ കണ്ടെത്തി. എന്നാല്‍ സ്ത്രീയെ അറിയില്ലെന്നായിരുന്നു അറസ്റ്റിലായ ആളുടെ വാദം. തുടര്‍ന്നാണ് ഡിഎന്‍എ പരിശോധന നടത്തിയത്. മുഹമ്മദ് റാസി എന്ന 48 വയസ്സുകാരനാണ് മകന്റെ പിതാവ് എന്ന് പരിശോധനയില്‍ സ്ഥിരീകരിച്ചു. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്തു. ഇയാളുടെ സഹോദരനും മറ്റൊരു പ്രതിയുമായ നാഖി ഹസന് വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വളരെ കാലപ്പഴക്കമുള്ള കേസായതിനാല്‍ അന്വേഷണത്തില്‍ ഏറെ സങ്കീര്‍ണതകളുണ്ടായിരുന്നുവെന്ന് കേസ് അന്വേഷണം നടത്തിയ ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. പ്രതികളുടെ പേര് പറഞ്ഞെങ്കിലും മറ്റ് വിവരങ്ങളൊന്നും ഉണ്ടായിരുന്നില്ല. വളരെ പഴയ സംഭവമായിരുന്നെങ്കിലും നീതി ഉറപ്പാക്കണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിച്ചിരുന്നു. സ്ത്രീ പറഞ്ഞ സ്ഥലങ്ങളില്‍ വിവിധ അന്വേഷണ സംഘങ്ങളെ അയച്ചാണ് കൂടുതല്‍ വിവരങ്ങള്‍ തേടിയത്. വളരെ പണിപ്പെട്ടാണ് ഹൈദരാബാദിലാണ് ഇവര്‍ ഇപ്പോള്‍ ഉള്ളതെന്ന് കണ്ടെത്തിയതെന്നും പോലീസ് ഇന്‍സ്‌പെക്ടര്‍ ധര്‍മേന്ദ്ര കുമാര്‍ പറഞ്ഞു.

Content Highlights: Born out of rape, son finds mother after 27 years, helps nab accused

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
One of the Rajasthan Royals owners slapped me 3-4 times after I got a duck Ross Taylor reveals

1 min

ഡക്കായതിന് മൂന്ന് നാല് തവണ മുഖത്തടിച്ചു; ഐപിഎല്‍ ടീം ഉടമയ്‌ക്കെതിരായ വെളിപ്പെടുത്തലുമായി ടെയ്‌ലര്‍

Aug 13, 2022


priya varghees

1 min

റിസര്‍ച്ച് സ്‌കോര്‍ ഏറ്റവും കുറവ്; പ്രിയ വര്‍ഗീസിന്റെ വിവാദ നിയമനത്തില്‍ നിര്‍ണായക രേഖ പുറത്ത്

Aug 13, 2022


kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022

Most Commented