പൈപ്പ് തുറന്നാല്‍ നാടന്‍ മദ്യത്തിന്റെ പ്രവാഹം; മണ്ണിനടിയില്‍ കണ്ടെത്തിയത് വന്‍ ശേഖരം


പോലീസ് പരിശോധനയുടെ ദൃശ്യം

ഭോപാല്‍: കുടിവെള്ളമടക്കമുള്ള ജലവിതരണത്തിനാണ് സാധാരണയായി ഹാന്‍ഡ് പമ്പുകള്‍ ഉപയോഗിക്കുന്നതും സ്ഥാപിക്കുന്നതും. എന്നാല്‍, മധ്യപ്രദേശിലെ ഗുണ ജില്ലയില്‍ ഇത്തരത്തിലൊരു പമ്പ് തുറന്ന പോലീസ് ഞെട്ടി. പൈപ്പില്‍നിന്ന് ധാരധാരയായി ഒഴുകുകയാണ് മദ്യം... തുടർന്ന് നടത്തിയ അന്വേഷണം അനധികൃത മദ്യത്തിന്റെ വലിയൊരു ശേഖരത്തിലേക്കാണ് പോലീസിനെ എത്തിച്ചത്.

രഹസ്യവിവരത്തെത്തുടര്‍ന്ന് ഭാന്‍പുര ഗ്രാമത്തിലായിരുന്നു തിങ്കളാഴ്ച പോലീസ് പരിശോധന നടത്തിയത്. മണ്ണിനടിയില്‍ എട്ട് വലിയ വീപ്പകളിലാക്കി ഒളിപ്പിച്ച മദ്യം പെപ്പുവഴിയായിരുന്നു പുറത്തേക്ക് എടുത്തിരുന്നത്. കൃഷി ഭൂമി കുഴിച്ചാണ് ഇത്തരത്തില്‍ വലിയ വീപ്പകളില്‍ മദ്യം ഒളിപ്പിച്ചിരുന്നത്. മുകളില്‍ വൈക്കോലുകള്‍ കൂട്ടിയിട്ടിരുന്നു. വീപ്പകളില്‍ നിന്ന് മദ്യം കൈ പമ്പ് ഉപയോഗിച്ച് പമ്പ്ചെയ്താണ് പുറത്തേക്ക് എടുത്തിരുന്നത്. പോലീസ് ഉദ്യോഗസ്ഥര്‍ പമ്പ് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ പൈപ്പിന്‍ലൂടെ മദ്യം പുറത്തേക്ക് ഒഴുകാന്‍ തുടങ്ങി.



കാനുകളിലും ചെറിയ കവറുകളിലുമാക്കിയാണ് മദ്യം പ്രദേശത്ത് വില്‍പന നടത്തിയിരുന്നതെന്നാണ് പോലീസ് പറയുന്നത്. മദ്യവിപണനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എട്ടുപേരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ക്കായി തിരച്ചില്‍ നടക്കുകയാണെന്ന് ഗുണ എസ്പി പങ്കജ് ശ്രിവാസ്തവ അറിയിച്ചു.

ഒരു പ്രത്യേക സമുദായത്തിന് മുന്‍തൂക്കമുള്ള ഗ്രാമമാണിതെന്നും ഇവിടെ മിക്കവാറും എല്ലാ വീടുകളിലും നാടന്‍ മദ്യം ഉത്പാദിപ്പിക്കുന്നുണ്ടെന്നും എസ്പി പറഞ്ഞു. നേരത്തെയും പോലീസ് പരിശോധന നടത്തിയിട്ടുണ്ടെന്നും അന്വേഷണം നടന്നുവരികയാണെന്നും എസ്പി വ്യക്തമാക്കി.

Content Highlights: Booze, not water, flows out of hand pump in a Madhya Pradesh village

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented