കെ.അണ്ണാമലൈക്കെ |Photo:ANI
ചെന്നൈ: തമിഴ്‌നാട്ടില്‍ ബിഹാറുകാരായ തൊഴിലാളികള്‍ അക്രമിക്കപ്പെട്ടുവെന്ന പ്രചാരണവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.അണ്ണാമലൈക്കെതിരെ പോലീസ് കേസെടുത്തു. രണ്ട് വിഭാഗങ്ങള്‍ക്കിടയില്‍ സംഘര്‍ഷമുണ്ടാക്കുന്ന തരത്തില്‍ പ്രകോപനം നടത്തിയെന്നതിന്റെ പേരിലാണ് അണ്ണാമലൈക്കെതിരെ തമിഴ്‌നാട് ക്രൈംബ്രാഞ്ചിന്റെ സൈബര്‍ വിഭാഗം കേസെടുത്തിരിക്കുന്നത്.
ഡിഎംകെയുടെ ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തെ തുടര്‍ന്നാണ് തമിഴ്നാട്ടില്‍ കുടിയേറ്റ തൊഴിലാളികളോടുള്ള വിവേചനം ആരംഭിച്ചതെന്ന് അണ്ണമാലൈ തമിഴ്‌നാട് ബിജെപിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ നടത്തിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. നിരവധി ഡിഎംകെ മന്ത്രിമാരെയും എംഎല്‍എമാരെയും എംപിമാരെയും അദ്ദേഹം പേരെടുത്തു പരാമര്‍ശിക്കുകയും ചെയ്തിരുന്നു.
ഉത്തരേന്ത്യന്‍ തൊഴിലാളികള്‍ തമിഴ്‌നാട്ടില്‍ അക്രമിക്കപ്പെട്ടുവെന്ന വാര്‍ത്ത തെറ്റാണെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും പോലീസ് മേധാവിയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതരസംസ്ഥാന തൊഴിലാളികള്‍ ഭയപ്പെടേണ്ടതില്ല. തമിഴ്നാട് സര്‍ക്കാരും ജനങ്ങളും അവരെ സഹോദരങ്ങളായിക്കണ്ട് സംരക്ഷിക്കുമെന്നും സ്റ്റാലിന്‍ പറയുകയുണ്ടായി.
ഇതിനിടെ ബിഹാറുകാരായ തൊഴിലാളികള്‍ ആക്രമിക്കപ്പെടുന്നുവെന്ന വാര്‍ത്തയെത്തുടര്‍ന്ന് ബിഹാര്‍ സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമ്മിഷന്‍ ശനിയാഴ്ച തമിഴ്നാട്ടിലെത്തിയിരുന്നു. ചെന്നൈയില്‍ സംസ്ഥാന തൊഴില്‍ക്ഷേമ വകുപ്പ് കമ്മിഷണറുമായി കൂടിക്കാഴ്ചനടത്തി. ഉത്തരേന്ത്യന്‍ തൊഴിലാളികള്‍ തമിഴ്നാട്ടില്‍ സമാധാനപരമായി ജോലിചെയ്യുന്നുണ്ടെന്ന് തൊഴില്‍വകുപ്പ് കമ്മിഷനെ അറിയിച്ചു.
ബിഹാര്‍ സ്വദേശികള്‍ കൂടുതലായി ജോലിചെയ്യുന്ന തിരുപ്പൂര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളും കമ്മിഷന്‍ സന്ദര്‍ശിക്കുന്നുണ്ട്. അന്യസംസ്ഥാന തൊഴിലാളികളുടെ ക്ഷേമ സംരക്ഷണത്തിനായി തമിഴ്‌നാട് സര്‍ക്കാര്‍ ഹെല്‍പ്പ്‌ലൈന്‍ നമ്പറും പുറത്തിറക്കിയിട്ടുണ്ട്.
Content Highlights: books BJP's K Annamalai for his statements on migrant workers issue
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..