ഗോഡ്‌സെ- സവര്‍ക്കര്‍ പരാമര്‍ശം; ലഘുലേഖ പിന്‍വലിക്കണമെന്ന് എന്‍സിപി


കോണ്‍ഗ്രസിന്റെ പോഷകസംഘടനയായ സേവാദളിന്റെ പരിശീലന ക്യാമ്പില്‍ വിതരണം ചെയ്ത ലഘുലേഖയിലെ പരാമര്‍ശങ്ങളാണ് വിവാദത്തിന് വഴിവെച്ചത്.

നവാബ് മാലിക്ക്. Photo: ani

മുംബൈ: മഹാത്മാഗാന്ധിയുടെ ഘാതകന്‍ ഗോഡ്‌സെയുമായി സവര്‍ക്കര്‍ സ്വവര്‍ഗാനുരാഗത്തിലായിരുന്നുവെന്ന സേവാദളിന്റെ ലഘുലേഖയിലെ പരാമര്‍ശത്തിനെതിരേ എന്‍.സി.പി.

അധിക്ഷേപകരമായ ലേഖനങ്ങള്‍ തയ്യാറാക്കുന്നത് തെറ്റാണ്. ആശയപരമായ വിയോജിപ്പുകള്‍ തെറ്റല്ല. എന്നാല്‍ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ നടത്താന്‍ പാടില്ല. പ്രത്യേകിച്ച് വ്യക്തി(സവര്‍ക്കര്‍) ജീവിച്ചിരിപ്പില്ലെങ്കില്‍- എന്‍.സി.പി. വക്താവ് നവാബ് മാലിക്ക് പ്രതികരിച്ചു. ലഘുലേഖ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോണ്‍ഗ്രസിന്റെ പോഷകസംഘടനയായ സേവാദളിന്റെ പരിശീലന ക്യാമ്പില്‍ വിതരണം ചെയ്ത ലഘുലേഖയിലെ പരാമര്‍ശങ്ങളാണ് വിവാദത്തിന് വഴിവെച്ചത്. വീര്‍ സവര്‍ക്കര്‍ കിതനാ വീര്‍ എന്ന തലക്കെട്ടിലായിരുന്നു ലഘുലേഖ തയ്യാറാക്കിയത്. ഉമാഭാരതി ഉള്‍പ്പെടെയുള്ള ബി.ജെ.പി. നേതാക്കള്‍ ലഘുലേഖയ്‌ക്കെതിരേ രംഗത്തെത്തിയിരുന്നു.

content highlights: booklet should be withdrawn nawab malik of ncp on godse-savarkar controversy

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section




Most Commented