ഒരുമാസം 24 ടിക്കറ്റ് വരെ; ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് പരിധി ഉയര്‍ത്തി റെയില്‍വേ 


പ്രതീകാത്മക ചിത്രം| ഫോട്ടോ: പി.ജയേഷ്‌

ന്യൂഡല്‍ഹി: ഐ.ആര്‍.സി.ടി.സി. വെബ്‌സൈറ്റ് വഴിയും ആപ്പ് വഴിയും ബുക്ക് ചെയ്യാവുന്ന ടിക്കറ്റുകളുടെ എണ്ണം വര്‍ധിപ്പിച്ച് റെയില്‍വേ. ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള ഐഡി ഉപയോഗിച്ച് ഇനിമുതല്‍ ഒരുമാസം 24 ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.

നിലവില്‍ ആധാറുമായി ബന്ധിപ്പിച്ച അക്കൗണ്ട് വഴി 12 ടിക്കറ്റായിരുന്നു ബുക്ക് ചെയ്യാന്‍ സാധിച്ചിരുന്നത്. ആധാര്‍ ലിങ്ക് ചെയ്യാത്തവര്‍ക്ക് മാസം ആറ് ടിക്കറ്റുകളാണ് നിലവില്‍ ബുക്ക് ചെയ്യാന്‍ സാധിച്ചിരുന്നത്. ഇത് 12 ആയി വര്‍ധിപ്പിച്ചിട്ടുണ്ട്.

ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് പ്രോത്സാഹിപ്പിക്കാനും അനധികൃത ടിക്കറ്റ് ബുക്കിങ് കേന്ദ്രങ്ങളുടെ ചൂഷണം തടയാനുമാണ് പുതിയ നടപടി. സ്ഥിരം യാത്രക്കാര്‍ക്കും ഓരേ അക്കൗണ്ട് ഉപയോഗിച്ച് ബന്ധുക്കള്‍ക്ക് അടക്കം ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്കും നടപടി സഹായകരമാകുമെന്ന് റെയില്‍വേ വ്യക്തമാക്കി.

Content Highlights: Booking up to 24 train tickets a month allowed if IRCTC user ID linked to Aadhaar

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022

Most Commented