Photo: Mathrubhumi
മുംബൈ: ജഡ്ജിമാരും അഭിഭാഷകരും അടക്കമുള്ളവര്‍ക്ക് മുന്‍ഗണനാടിസ്ഥാനത്തില്‍ കോവിഡ് 19 വാക്സിന് നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളി. മുന്‍ഗണന അവകാശപ്പെട്ട് വാക്സിന് നേടാന്‍ ശ്രമിക്കുന്നത് സ്വാര്‍ഥതയാണെന്നും കോടതി പറഞ്ഞു.
മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം അഭിഭാഷകരാണ് പൊതുതാല്പര്യ ഹര്‍ജി നല്‍കിയത്. ജഡ്ജിമാര്‍, അഭിഭാഷകര്‍, ജീവനക്കാര്‍ എന്നിവരടക്കം നിയമസംവിധാനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെ കോവിഡ് മുന്നണി പ്രവര്‍ത്തകരായി കണക്കാക്കണമെന്നും അവര്‍ക്ക് മുന്‍ഗണനാടിസ്ഥാനത്തില്‍ വാക്സിന് നല്‍കണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. കോവിഡ് മഹാമാരിയുടെ കാലത്ത് ഹൈക്കോടതി പ്രവര്‍ത്തിച്ചിരുന്നെന്നും എല്ലാ അഭിഭാഷകരും ജഡ്ജിമാരും മറ്റു ജീവനക്കാരും കോവിഡിനെ പരിഗണിക്കാതെ ജോലി ചെയ്തെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍ മുന്നണി പ്രവര്‍ത്തകരായ മറ്റു നിരവധി പേര് ഈ കാലയളവില്‍ ജോലി ചെയ്തിരുന്നതായി കോടതി ചൂണ്ടിക്കാട്ടി. ശുചീകരണ തൊഴിലാളികള്‍, നിരവധി സ്വകാര്യ സംഘടനകളിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നതായും കോടതി ഓര്‍മിപ്പിച്ചു.
സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഡബ്ബാവാലകള്‍ക്കും മറ്റും വേണ്ടി പൊതുതാല്പര്യ ഹര്‍ജി എന്തുകൊണ്ട് സമര്‍പ്പിക്കപ്പെടുന്നില്ലെന്ന് കോടതി ചോദിച്ചു. അവര്‍ മുന്നണി പോരാളികളായിരുന്നില്ലേ. ജുഡീഷ്യറിക്ക് സ്വാര്‍ഥത കാട്ടാന്‍ കഴിയില്ല. നിങ്ങള്‍ ടൈറ്റാനിക് സിനിമയിലെ കാപ്റ്റനെ ഓര്‍മിക്കുന്നില്ലേ, എല്ലാവരും രക്ഷപ്പെടുംവരെ സ്വയരക്ഷ നോക്കാന്‍ അദ്ദേഹം ശ്രമിച്ചില്ല, കോടതി പറഞ്ഞു.
Content Highlights: Bombay HC Calls Plea Seeking Priority Vaccination for Judiciary
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..