പ്രതീകാത്മക ചിത്രം |ഫോട്ടോ:ANI
ന്യൂഡല്‍ഹി: വിമാനത്തില്‍ ബോംബുണ്ടെന്ന ഫോണ്‍ വിളിയെതുടര്‍ന്ന് ഡല്‍ഹിയില്‍നിന്ന് പുണെയിലേക്ക് പുറപ്പെടാനിരുന്ന സ്പൈസ് ജെറ്റ് വിമാനത്തില്‍ തിരച്ചില്‍ നടത്തി. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വ്യാഴാഴ്ച വൈകീട്ട് 6.30 ന് പറന്നുയരാനിരുന്ന വിമാനത്തിലാണ് തിരച്ചില്‍ നടത്തിയത്.
ബോംബ് ഭീഷണി വന്നതോടെ വിമാനത്തിലേക്ക് യാത്രക്കാരെ കയറ്റുന്നത് അധികൃതര്‍ നിര്‍ത്തിവെക്കുകയും ബോംബ് സ്ക്വാഡിനെ വിവരം അറിയിക്കുകയുമായിരുന്നു. വിമാനത്തിലെ യാത്രികരും ജീവനക്കാരും സുരക്ഷിതരാണ്. പരിശോധനയില്‍ സംശയാസ്പദമായ ഒന്നും തന്നെ കണ്ടുകിട്ടിയില്ല. സിഐഎസ്എഫും ഡല്‍ഹി പോലീസും സ്ഥലത്തെത്തിയിരുന്നു.
പുനെയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനത്തില്‍ ബോംബ് ഉണ്ടെന്നായിരുന്നു ഫോണ്‍ വിളിച്ചയാളില്‍ നിന്നുള്ള സന്ദേശം. ഫോണ്‍ വിളിച്ചയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍.
Content Highlights: Bomb threat on Delhi-Pune SpiceJet flight
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..