വ്യാജബോംബ് ഭീഷണി: ചെന്നൈ-ദുബായ് ഇന്‍ഡിഗോ വിമാനം ആറുമണിക്കൂറോളം വൈകി 


File Photo: Mathrubhumi

ചെന്നൈ: ബോംബ് ഭീഷണിയെ തുടര്‍ന്ന് ചെന്നൈ-ദുബായ് ഇന്‍ഡിഗോ വിമാനം ആറുമണിക്കൂറോളം വൈകി. ബോംബ് ഭീഷണി ലഭിച്ചുവെന്നും തുടര്‍ന്ന് പരിശോധനകള്‍ നടത്തിയെന്നും ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു. 170 യാത്രക്കാരുമായി മീനമ്പാക്കത്തെ അണ്ണാ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് മണിക്കൂറുകളോളം വൈകിയത്.

രാവിലെ 7.20-ന് പുറപ്പെടേണ്ടിയിരുന്ന 6E 65 ഇന്‍ഡിഗോ വിമാനത്തിനാണ് ഫോണ്‍വഴി ബോംബ് ഭീഷണിയുണ്ടായത്. 6.15-നാണ് പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ഭീഷണിസന്ദേശം ലഭിച്ചത്. തുടര്‍ന്ന് എയര്‍ പോര്‍ട്ട് പോലീസ് സ്‌റ്റേഷനില്‍നിന്നുള്ള ഉദ്യോഗസ്ഥരും ബോംബ് ഡിറ്റക്ഷന്‍ ആന്‍ഡ് ഡിസ്‌പോസല്‍ സ്‌ക്വാഡും സ്ഥലത്തെത്തി. തുടര്‍ന്ന് വിമാനത്തില്‍ പരിശോധന നടത്തി. എന്നാല്‍ ഒന്നും കണ്ടെത്താനായില്ല. പരിശോധനകള്‍ക്കും നടപടിക്രമങ്ങള്‍ക്കും ശേഷം ഉച്ചയ്ക്ക് 12 മണിയോടെയാണ് വിമാനം പുറപ്പെട്ടത്.

വ്യാജബോംബ് സന്ദേശം നല്‍കിയയാളെ പോലീസ് തിരിച്ചറിഞ്ഞു. വാഷര്‍മെന്‍പേട്ടില്‍ ട്രാവല്‍ ഏജന്‍സി നടത്തുന്ന രഞ്ജിത് എന്ന നാല്‍പ്പത്തിമൂന്നുകാരനായിരുന്നു വ്യാജഫോണ്‍ സന്ദേശത്തിന് പിന്നില്‍. രഞ്ജിത്തിന്റെ ബന്ധുക്കളില്‍ ചിലര്‍ ഈ വിമാനത്തില്‍ ദുബായിലേക്ക് യാത്ര ചെയ്യുന്നുണ്ടായിരുന്നു. അവരുടെ യാത്രമുടക്കാനായിരുന്നു രഞ്ജിത് വ്യാജസന്ദേശം നല്‍കിയത്.

Content Highlights: bomb threat: indigo flight delays about six hours


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented