പശ്ചിമബംഗാളില്‍ തൃണമൂല്‍ പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്; രണ്ട് പേര്‍ കൊല്ലപ്പെട്ടു


അക്രമത്തിന് പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് ഖൈറുദ്ദീന്‍ ഷായുടെ മകന്‍ മിലന്‍ ഷൈഖ് എഎന്‍ഐയോട് പറഞ്ഞു

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ മുര്‍ഷിദാബാദില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിന് നേരെയുണ്ടായ ബോംബേറില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. സംഭവത്തിന് തൊട്ട് മുമ്പ് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു.

സോഹല്‍ റാണ(19), ഖൈറുദ്ദീന്‍ ഷാ(55) എന്നിവരാണ് കൊല്ലപ്പെട്ടത്. അക്രമത്തിന് പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് ഖൈറുദ്ദീന്‍ ഷായുടെ മകന്‍ മിലന്‍ ഷൈഖ് എഎന്‍ഐയോട് പറഞ്ഞു.

രാത്രിയില്‍ വീട്ടിലെല്ലാവരും ഉറക്കത്തിലായിരുന്ന സമയത്താണ് ആക്രമണമുണ്ടായതെന്നും ദിവസങ്ങള്‍ക്ക് മുമ്പ് തന്റെ അമ്മാവന്‍ അല്‍ത്താഫ് ഹൊസൈനും കൊല്ലപ്പെട്ടിരുന്നുവെന്നും മിലന്‍ അറിയിച്ചു. അല്‍ത്താഫ് ഹൊസൈന്റെ മകനാണ് സോഹല്‍ റാണ.

Content Highlights: West Bengal Trinamool Congress Congress Bomb Attack

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section




Most Commented