photo: screengrab/Twitter
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിന പരേഡിന്റെ റിഹേഴ്‌സലിന് ബോളിവുഡ് ചിത്രത്തില്‍ നിന്നുള്ള പാട്ടോ? MyGovIndia ട്വീറ്റ് ചെയ്ത നേവി ഉദ്യോഗസ്ഥരുടെ പരേഡ് പ്രാക്ടീസ് വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം.
73-ാമത് റിപ്പബ്ലിക് ദിന പരേഡിന്റെ റിഹേഴ്‌സലിനിടെ ഇന്ത്യന്‍ നേവി ഉദ്യോഗസ്ഥര്‍ വ്യായാമത്തിനായി ബോളിവുഡ് ചിത്രത്തില്‍ നിന്നുള്ള പാട്ടാണ് ഉപയോഗിച്ചിരിക്കുന്നത്. തോക്കുമേന്തി 'അപ്‌നാ ദേശ്' എന്ന ചിത്രത്തിലെ ആശാ ഭോസ്‌ലെയും ആര്‍.ഡി ബര്‍മനും ചേര്‍ന്ന് ആലപിച്ച 'ദുനിയാ മേം ലോഗോം കോ' എന്ന ഗാനത്തിന്റെ ഈണത്തിനൊപ്പം നീങ്ങുന്ന നേവി ഉദ്യോഗസ്ഥരുടെ വീഡിയോയാണ് ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്.
എന്തൊരു കാഴ്ച! ഗംഭീരമായ 73-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് സാക്ഷിയാകാന്‍ ഇ-സീറ്റ് ഇന്ന് തന്നെ ബുക്ക് ചെയ്യൂ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 2.25 ദൈര്‍ഘ്യമുള്ള വീഡിയോ ഇതിനോടകം 50,000ത്തിലധികം പേരാണ് കണ്ടത്.
Content Highlights: Bollywood song at Republic day parade warm up
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..