അക്ഷയ് കുമാർ, സച്ചിൻ, അജയ് ദേവ്ഗൺ | photo: PTI, REUTERS, AP
ന്യൂഡല്‍ഹി : കര്‍ഷക സമരത്തിന് അന്താരാഷ്ട്ര തലത്തില്‍ പിന്തുണയേറിയ സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ച 'ഇന്ത്യ ഒറ്റക്കെട്ട്' പ്രചാരണത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രമുഖ ചലച്ചിത്ര,കായിക താരങ്ങള്‍. ബോളിവുഡില്‍നിന്നു അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്‍, കരണ്‍ ജോഹര്‍, സുനില്‍ ഷെട്ടി എന്നിവരും കായിക മേഖലയില്‍ നിന്ന് വിരാട് കോലി, സച്ചിന്‍, കുംബ്ലെ തുടങ്ങിയവരും ട്വിറ്റര്‍ പ്രചാരണത്തിന്റെ ഭാഗമായി.
ഇന്ത്യയുടെ നയങ്ങള്‍ക്കെതിരായ പ്രചാരണത്തിനെതിരേ ഐക്യത്തോടെ നിലകൊള്ളാനുള്ള കേന്ദ്രത്തിന്റെ ആഹ്വാനം ഏറ്റെടുത്താണ് പ്രമുഖ താരങ്ങളുടെ ട്വീറ്റ്.
ഇന്ത്യക്കോ ഇന്ത്യന്‍ നയങ്ങള്‍ക്കോ എതിരായ തെറ്റായ പ്രചാരണങ്ങളില്‍ വീഴരുത്. എല്ലാ ആഭ്യന്തര കലഹങ്ങളും മാറ്റിവച്ച് ഐക്യത്തോടെ നില്‍ക്കേണ്ടത് പ്രധാനമാണ്. രാജ്യത്തിന്റെ പ്രധാനപ്പെട്ട ഭാഗമാണ് കര്‍ഷകര്‍. അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ പ്രകടമാണെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന പങ്കുവെച്ച് അക്ഷയ്കുമാര്‍ പറഞ്ഞു.
ഇന്ത്യയുടെ പരമാധികാരത്തില്‍ വിട്ടുവീഴ്ച ചെയ്യരുതെന്നാണ് സച്ചിന്റെ പ്രതികരണം."പുറത്തുനിന്നുള്ളവര്‍ക്ക് കാഴ്ചക്കാരായി നില്‍ക്കാം. ഇന്ത്യയുടെ പരമാധികാരത്തില്‍ ഇടപെടരുത്. ഇന്ത്യക്കാര്‍ക്ക് ഇന്ത്യയെ അറിയാം, ഇന്ത്യയ്ക്ക് വേണ്ടി തീരുമാനമെടുക്കാനും. ഒരു രാജ്യമെന്ന നിലയില്‍ നമുക്ക് ഐക്യപ്പെട്ടു നില്‍ക്കാം", സച്ചിന്‍ ട്വീറ്റ് ചെയ്തു.
പ്രക്ഷുബ്ധമായ കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. ഓരോ സമയത്തും വിവേകവും ക്ഷമയും ആവശ്യമാണ്. പരിഹാരം കണ്ടെത്താന്‍ ഒരുമിച്ച് ശ്രമിക്കാം. നമ്മളെ ഭിന്നിപ്പിക്കാന്‍ ആരെയും അനുവദിക്കരുതെന്ന് കരണ്‍ ജോഹര്‍ വ്യക്തമാക്കി. അര്‍ധ സത്യത്തെക്കാൾ അപകടകരമായ ഒന്നും തന്നെയില്ല. എല്ലായ്‌പ്പോഴും കാര്യങ്ങളെക്കുറിച്ച് സമഗ്രമായ വീക്ഷണം പുലര്‍ത്തണമെന്ന് കേന്ദ്രത്തെ പിന്തുണച്ച് സുനില്‍ ഷെട്ടി അഭിപ്രായപ്പെട്ടു.
അഭിപ്രായ വ്യത്യാസങ്ങളുടെ ഈ മണിക്കൂറില്‍ നമ്മളെല്ലാവരും ഐക്യത്തോടെ തുടരണം. കൃഷിക്കാര്‍ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണ്. സമാധാനം കൈവരിക്കാനും ഒരുമിച്ച് മുന്നോട്ടുപോകാനും സൗഹാര്‍ദപരമായ പരിഹാരമുണ്ടാകുമെന്ന് ഉറപ്പുണ്ടെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ കോലി ട്വീറ്റ് ചെയ്തു.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നിലയില്‍ ഇവിടുത്തെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ രമ്യമായ പരിഹാരം കണ്ടെത്താന്‍ ഇന്ത്യയ്ക്ക് കഴിവുണ്ടെന്നാണ് അനില്‍ കുബ്ലെയും പ്രതികരിച്ചു.
രാജ്യന്തര തലത്തില്‍ കര്‍ഷക സമരത്തിന് പിന്തുണയറിയിച്ച് പോപ്പ് താരം റിഹാനയും പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ ത്യുന്‍ബെയുമാണ് ആദ്യം രംഗത്തെത്തിയത്. പിന്നാലെ അന്താരാഷ്ട്ര തലത്തിലെ നിരവധി പ്രമുഖരും കര്‍ഷക സമരത്തെ പിന്തുണച്ച് നിലപാട് വ്യക്തമാക്കിയിരുന്നു. ഇത്തരം വിഷയങ്ങളില്‍ എന്തെങ്കിലും പറയുന്നതിനുമുമ്പ് വസ്തുതകള്‍ പരിശോധിക്കണമെന്നും 'സെന്‍സേഷന്‍' ഉണ്ടാക്കുന്ന ഹാഷ്ടാഗുകളും അഭിപ്രായങ്ങളും പ്രശസ്തരുടെ ഭാഗത്തുനിന്ന് ഉണ്ടായത് നിരുത്തരവാദപരവുമാണെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.
content highlights: Bollywood celebrities, cricketers stand by Centre as India takes on Rihanna over support to farmers' protest
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..