രാഹുലിന്റെ ഭാരത് ജോഡോ യാത്രയില്‍ പങ്കുചേര്‍ന്ന് നടി പൂജാ ഭട്ടും 


Image Courtesy: https://twitter.com/bharatjodo

ഹൈദരാബാദ്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കുചേര്‍ന്ന് ബോളിവുഡ് നടിയും സംവിധായികയുമായ പൂജാ ഭട്ട്. നിലവില്‍ ഹൈദരാബാദിലൂടെയാണ് ഭാരത് ജോഡോ യാത്ര പുരോഗമിക്കുന്നത്. ഷംഷാബാദില്‍നിന്ന് ബുധനാഴ്ച രാവിലെ ആരംഭിച്ച യാത്രയിലാണ് പൂജ അണി ചേര്‍ന്നത്. ഭാരത് ജോഡോ യാത്രയില്‍, ഹിന്ദി സിനിമാമേഖലയില്‍നിന്ന് പങ്കുചേരുന്ന ആദ്യതാരമാണ് പൂജ.

കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍, ഭാരത് ജോഡോ യാത്രയില്‍ പൂജ പങ്കുചേര്‍ന്നതിന്റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. 10.5 കിലോമീറ്ററാണ് താന്‍ യാത്രയില്‍ പങ്കെടുത്ത് നടന്നതെന്ന് പൂജ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ വ്യക്തമാക്കിയിട്ടുമുണ്ട്.

പ്രശസ്ത ബോളിവുഡ് സംവിധായകന്‍ മഹേഷ് ഭട്ടിന്റെ മകളായ പൂജ നിരൂപകപ്രശംസ നേടിയ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ദില്‍ ഹേ കി മാന്‍താ നഹീ, സഡക്, ഫിര്‍ തേരി കഹാനി യാദ് ആയി, സിര്‍ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. തമന്ന, സുര്‍, പാപ്, ഹോളിഡേ തുടങ്ങിയ ചിത്രങ്ങളുടെ സംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്.

തമിഴ്‌നാട്ടിലെ കന്യാകുമാരിയില്‍നിന്ന് സെപ്റ്റംബര്‍ ഏഴിനാണ് ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. തമിഴ്‌നാട്, കേരളം, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ പര്യടനത്തിനു ശേഷമാണ് തെലങ്കാനയില്‍ കടന്നത്. തെലങ്കാനയിലെ കെ. ചന്ദ്രശേഖര്‍ റാവു സര്‍ക്കാരിനെതിരേയും ടി.ആര്‍.എസിനെതിരേയും കഴിഞ്ഞദിവസം രാഹുല്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.

Content Highlights: bollywood actor director pooja bhatt takes part in bharat jodo yatra

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022

Most Commented