മിഗ് 29-കെ യുദ്ധവിമാനം (File) |Photo:PTI
പനജി: മിഗ്- 29കെ വിമാനം തകര്‍ന്ന് കാണാതായ നാവികസേനാ പൈലറ്റ് കമാന്‍ഡര്‍ നിഷാന്ത് സിങ്ങിന്റെ മൃതദേഹം കണ്ടെത്തി. അപകടം നടന്ന് 11 ദിവസങ്ങള്‍ക്കു ശേഷമാണ് ഗോവയുടെ തീരത്തിനു സമീപം കടലിന്റെ അടിത്തട്ടില്‍നിന്ന് മൃതദേഹം കണ്ടെത്തിയത്. കരയില്‍നിന്ന് 30 മൈലുകള്‍ അകലെ 70 മീറ്റര്‍ ആഴത്തിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് നാവികസേന പ്രസ്താവനയില്‍ പറഞ്ഞു.
നവംബര്‍ 26ന് ആണ് നിഷാന്ത് സിങ്ങ് പറത്തിയിരുന്ന മിഗ് വിമാനം അറബിക്കടലില്‍ തകര്‍ന്നുവീണത്. വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രമാദിത്യയില്‍നിന്ന് പറന്നുപൊങ്ങിയ മിഗ് വൈകുന്നേരം അഞ്ചു മണിയോടെയാണ് കടലില്‍ തകര്‍ന്നുവീണത്.
വിമാനത്തിലുണ്ടായിരുന്ന ട്രെയിനിയായ രണ്ടാം പൈലറ്റിനെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തി രക്ഷപ്പെടുത്തിയിരുന്നു. നിഷാന്തിനായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമായി നടന്നുവരുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്.
Content Highlights: Body of Missing MiG-29 Pilot Found on Seabed Near Goa Coast


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..