പ്രതീകാത്മക ചിത്രം | Photo: ANI
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരരുടെ വെടിവെയ്പ്പിനിടെ കാണാതായ രണ്ട് സൈനികരുടെ മൃതദേഹങ്ങള്‍ ലഭിച്ചു. 48 മണിക്കൂര്‍ നേരത്തെ തിരച്ചിലിനൊടുവിലാണ് പൂഞ്ചിന് സമീപത്ത് വനമേഖലയില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. സുബേദാര്‍ അജയ് സിങ്, നായിക് ഹരേന്ദ്ര സിങ് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
വ്യാഴാഴ്ച വൈകുന്നേരം പൂഞ്ചില്‍ ഭീകരരുമായുള്ള വെടിവെയ്പ്പിനിടെയാണ് സൈനികരെ കാണാതായത്. ഇതോടെ പൂഞ്ചിലെ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മരിച്ചവരുടെ എണ്ണം ഒമ്പതായി ഉയര്‍ന്നു.
ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് പൂഞ്ചിലെ നാര് ഖാസ് വനമേഖലയില്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് സൈന്യത്തിന് നേരെ വെടിവെപ്പുണ്ടായത്. സൈന്യവും ജമ്മു കശ്മീര്‍ പോലീസും സംയുക്തമായാണ് തിരച്ചില്‍ നടത്തിയത്.
Content Highlights: Bodies Of Soldiers Recovered After 48-Hour Op In J&K
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..