മാവോവാദികളുമായി ഏറ്റുമുട്ടല്‍; ഛത്തീസ്ഗഢില്‍1 7 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു


-

റായ്പുര്‍: ഛത്തിസ്ഗഢ് ബസ്തറിലെ സുക്മയില്‍ മാവോവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ 17 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച ഉച്ചയോടെ ഉണ്ടായ ഏറ്റുമുട്ടലിനു ശേഷം 17 പേരെ കാണാതായിരുന്നു. മണിക്കൂറുകള്‍ നീണ്ട തിരിച്ചലിനുശേഷം വനത്തിനുള്ളില്‍ നിന്നാണ് 17 പേരുടേയും മൃതദേഹങ്ങള്‍ കണ്ടെടുത്തത്.

ശനിയാഴ്ച ഉച്ചയോടെ കൊര്‍ജാഗുഡ മേഖലയിലാണ് മാവോവാദികളും ഡി.ആര്‍.ജി സുരക്ഷാ ഉദ്യോഗസഥരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്.

പ്രദേശത്ത് മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ഡി.ആര്‍.ജി( District Reserve Guard (DRG), കോബ്ര(Commando Battalion for Resolute Action (Co-BRA), എസ്.ടി.എഫv(Special Task Force) എന്നിവര്‍ ചേര്‍ന്നുള്ള 600 അംഗ സംഘം നടത്തിയ തിരച്ചിലിനിടെയാണ് ആക്രമണമുണ്ടായത്. കൊര്‍ജാഗുഡ മേഖലയില്‍ നക്‌സല്‍ സംഘം ഡി.ആര്‍.ജി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് സുക്മ എസ്.പി ശലഭ് പറഞ്ഞു. സേന തിരച്ചടിച്ചുവെന്നും ഏതാനും മാവോവാദി നേതാക്കള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത സംസ്ഥാനങ്ങളില്‍ നിന്നുള്ള മാവോവാദി നേതാക്കള്‍ ഇവിടെ കൂടിക്കാഴ്ച നടത്തുന്നുവെന്ന രഹസ്യവിവരം ഞങ്ങള്‍ക്ക് ലഭിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഓപ്പറേഷന്‍ നടത്തിയത്. ഏറ്റുമുട്ടലിന് പിന്നാലെ എ.കെ 47 ഉള്‍പ്പെടെയുള്ള തോക്കുകളും ആയുധങ്ങളും കാണാതിയിട്ടുണ്ട്.

ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് മറ്റ് സുരക്ഷാസംഘങ്ങല്‍ രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റ ഉദ്യോഗസ്ഥരെ വ്യോമമാര്‍ഗം വഴി ആശുപത്രിയിലേക്കെത്തിച്ചു, വൈദ്യസഹായം ലഭ്യമാക്കി. പലരുടേയും നില ഗുരുതരമായി തുടരുകയാണെന്നും എസ്.പി കൂട്ടിച്ചേര്‍ത്തു.

Content Highlights: Bodies of 17 security personnel, who went missing after encounter with Naxals in Sukma found

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022

More from this section
Most Commented