ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് പ്രതിസന്ധി കേന്ദ്ര സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്ന രീതിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നദികളില്‍ മൃതദേഹങ്ങള്‍ കുന്നുകൂടുമ്പോഴും സെന്‍ട്രല്‍ വിസ്ത പദ്ധതിയുമായി മുന്നോട്ട് പോകുകയാണ് സര്‍ക്കാര്‍ എന്നാണ് രാഹുല്‍ വിമര്‍ശിച്ചത്. ഗംഗ നദിയില്‍ മൃതദേഹങ്ങള്‍ ഒഴുകിനടക്കുന്ന വാര്‍ത്ത പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് രാഹുലിന്റെ പ്രതികരണം.
'നദികളില്‍ നിരവധി മൃതദേഹങ്ങള്‍ ഒഴുകുന്നു. ആശുപത്രികളിലെ ക്യൂ നീണ്ടുപോവുന്നു. സുരക്ഷിതമായി ജീവിക്കാനുള്ള അവകാശം കവര്‍ന്നെടുത്തു! സെന്‍ട്രല്‍ വിസ്ത ഒഴികെ മറ്റൊന്നും കാണാന്‍ സാധിക്കാത്ത നിങ്ങളുടെ ആ പിങ്ക് കണ്ണടകള്‍ നീക്കം ചെയ്യുക പ്രധാനമന്ത്രീ' - രാഹുല്‍ ട്വീറ്റ് ചെയ്തു.
തിങ്കളാഴ്ച ബിഹാറിലെ ബക്സറില് ഗംഗയിലൂടെ മൃതദേഹങ്ങള്‍ ഒഴുകിയെത്തിയിരുന്നു. കോവിഡ് രോഗികളുടേതെന്ന് സംശയിക്കുന്ന മൃതദേഹങ്ങല്‍ ഉത്തര്‍പ്രദേശില്‍ നിന്ന് ഒഴുകിവന്നതാവാമെന്നാണ് അധികൃതര്‍ സംശയിക്കുന്നത്.
അതേസമയം കോവിഡ് പ്രതിസന്ധിക്കിടയിലും സെന്‍ട്രല്‍ വിസ്ത പദ്ധതിയുമായി മുന്നോട്ട് പോകുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ നേരത്തെയും രംഗത്തുവന്നിരുന്നു. രാജ്യത്തിനു വേണ്ടത് ശ്വസിക്കാനുള്ള ഓക്സിജനാണെന്നും പ്രധാനമന്ത്രിക്ക് താമസിക്കാനുള്ള വസതിയല്ലെന്നും രാഹുല്‍ പറഞ്ഞിരുന്നു. സെന്‍ട്രല്‍ വിസ്താ പദ്ധതി കുറ്റകരമായ പാഴ്ചെലവാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
Content Highlights: 'Bodies In Rivers... You See Only Central Vista': Rahul Gandhi Slams PM
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..