മുംബൈ: മഹാരാഷ്ട്രയിലെ ദഹാനുവിന് സമീപം കടലില്‍ സ്‌കൂള്‍ കുട്ടികളുമായി പോയ ബോട്ട് മുങ്ങി രണ്ട് കുട്ടികള്‍ മരിച്ചു. 

ആകെ 40 കുട്ടികളാണ് ബോട്ടിലുണ്ടായിരുന്നത്. ഇതില്‍ 32 പേരെ രക്ഷപ്പെടുത്താനായി. കാണാതായ കുട്ടികള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. ഇന്ന് രാവിലെ 11.30 ഓടെയായിരുന്നു അപകടം.

തീരത്തുനിന്ന് രണ്ട് നോട്ടിക്കല്‍ മൈല്‍ ദൂരെ വച്ചാണ് അപകടമുണ്ടായത്. കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലുകള്‍ സംഭവസ്ഥലത്തേക്ക് തിരിച്ചുവിട്ടിട്ടുണ്ട്. ദമനില്‍ നിന്ന് ഹെലികോപ്ടറുകളും തിരച്ചിലിനായി പുറപ്പെട്ടിട്ടുണ്ട്.

content highlights:Boat Carrying 40 Schoolchildren Upturns In Maharashtra