ന്യൂഡല്‍ഹി: കിഴക്കന്‍ ഡല്‍ഹിയിലെ ബേക്കറിയിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.
രാവിലെ 5.30ന് ഖുറേജി ഏരിയിയിലുള്ള ബേക്കറിക്കുള്ളിലാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല. ബേക്കറിയിലെ അടുക്കളയിലുള്ള ഓവന്‍ പൊട്ടിത്തെറിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.
ബോംബ് സ്‌ക്വാഡും പോലീസും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.